3-Second Slideshow

സ്പാഡെക്സ് പരീക്ഷണം വിജയം; ഡോക്കിങ് സാങ്കേതികവിദ്യ ഇന്ത്യ സ്വായത്തമാക്കി

നിവ ലേഖകൻ

SPADEX

2035-ഓടെ ഇന്ത്യ സ്വന്തമായി ഒരു ബഹിരാകാശ നിലയം സ്ഥാപിക്കുമെന്ന് കഴിഞ്ഞ ഒക്ടോബറിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. “ഭാരതീയ അന്ത്രിക്ഷ് സ്റ്റേഷൻ” എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഡോക്കിങ് സാങ്കേതികവിദ്യയിലൂടെ ബഹിരാകാശത്ത് ഉപഗ്രഹങ്ങൾ കൂട്ടിയിണക്കുന്നതിലൂടെയാണ് ഈ നേട്ടം കൈവരിക്കാനാവുക. ഈ സാങ്കേതികവിദ്യ ഇന്ത്യ സ്വായത്തമാക്കിയത് സ്പാഡെക്സ് പരീക്ഷണത്തിലൂടെയാണ്. ഐഎസ്ആർഒയുടെ സ്വപ്ന ദൗത്യമായ സ്പാഡെക്സ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ വെള്ളിയാഴ്ച അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് ശേഷം ഈ സാങ്കേതികവിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. സ്പാഡെക്സ് പരീക്ഷണത്തിൻ്റെ ഭാഗമായി ഉപഗ്രഹങ്ങൾ വിജയകരമായി ഡോക്കുചെയ്യുന്നതിൻ്റെ വീഡിയോയും ഐഎസ്ആർഒ പുറത്തുവിട്ടു. ബഹിരാകാശത്ത് രണ്ട് ഉപഗ്രഹങ്ങൾ ഡോക്ക് ചെയ്യാനുള്ള ഐഎസ്ആർഒയുടെ നാലാമത്തെ ശ്രമമാണ് വിജയിച്ചത്. ചന്ദ്രയാൻ-4, ഗഗൻയാൻ, ബഹിരാകാശ നിലയം സ്ഥാപിക്കൽ, ചന്ദ്രനിൽ ബഹിരാകാശയാത്രികനെ ഇറക്കൽ തുടങ്ങിയ രാജ്യത്തിൻ്റെ ഭാവി ദൗത്യങ്ങൾക്ക് ഈ പരീക്ഷണം നിർണായകമാണ്. ഡോക്കിംഗ് പരീക്ഷണത്തിനായുള്ള 220 കിലോ വീതം ഭാരമുള്ള രണ്ട് ഉപഗ്രഹങ്ങൾ ഡിസംബർ 30ന് ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചിരുന്നു.

ഡോക്കിങ് സാങ്കേതികവിദ്യ ഇന്ത്യ സ്വായത്തമാക്കിയതോടെ ബഹിരാകാശ ഗവേഷണത്തിൽ വലിയൊരു കുതിച്ചുചാട്ടത്തിന് ഇന്ത്യ സജ്ജമായി. ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങൾക്ക് ഈ നേട്ടം വളരെ പ്രാധാന്യമർഹിക്കുന്നു. സാമൂഹ്യമാധ്യമമായ എക്സിലാണ് പരീക്ഷണം വിജയകരമായതിന്റെ വീഡിയോ ഐഎസ്ആർഓ പങ്ക് വെച്ചിരിക്കുന്നത്.

  വഖഫ് ഭേദഗതി നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ

Story Highlights: ISRO successfully conducted the SPADEX experiment, making India the fourth country to master docking technology.

Related Posts
സുപ്രീംകോടതി വിധികൾ റദ്ദാക്കാൻ പാർലമെന്റിന് അധികാരമില്ല – ചീഫ് ജസ്റ്റിസ്
Waqf Act amendments

വഖഫ് നിയമഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കവെയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് Read more

വഖഫ് നിയമ ഭേദഗതി: സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കില്ല
Waqf Act amendments

വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവ് Read more

വഖഫ് ഭേദഗതി നിയമം: ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും
Waqf Amendment Act

വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് Read more

ഉപഗ്രഹ ടോൾ സംവിധാനം 15 ദിവസത്തിനുള്ളിൽ
satellite-based toll collection

പതിനഞ്ച് ദിവസത്തിനുള്ളിൽ ഉപഗ്രഹ അധിഷ്ഠിത ടോൾ സംവിധാനം നിലവിൽ വരുമെന്ന് കേന്ദ്ര ഗതാഗത Read more

റെഡ്മി A5 ഇന്ത്യയിൽ പുറത്തിറങ്ങി; വില 6,499 രൂപ മുതൽ
Redmi A5

ഷവോമിയുടെ പുതിയ ബജറ്റ് സ്മാർട്ട്ഫോണായ റെഡ്മി A5 ഇന്ത്യയിൽ പുറത്തിറങ്ങി. 6,499 രൂപ Read more

മോട്ടോറോള എഡ്ജ് 60 സ്റ്റൈലസ് ഇന്ത്യയിൽ പുറത്തിറങ്ങി
Motorola Edge 60 Stylus

മോട്ടോറോള എഡ്ജ് 60 സ്റ്റൈലസ് ഇന്ത്യയിൽ പുറത്തിറങ്ങി. 22,999 രൂപയാണ് വില. ഏപ്രിൽ Read more

7000 എംഎഎച്ച് ബാറ്ററിയുമായി പുതിയ ഓപ്പോ സ്മാർട്ട്ഫോൺ
Oppo Smartphone Launch

ഏപ്രിൽ 21ന് ഫ്ലിപ്കാർട്ടിലൂടെയാണ് പുതിയ ഓപ്പോ ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത്. 7000 Read more

ഓപ്പറേഷൻ ഡി-ഹണ്ട്: സംസ്ഥാന വ്യാപകമായി റെയ്ഡ്; 137 പേർ അറസ്റ്റിൽ
Operation D-Hunt

ഏപ്രിൽ 13ന് സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ ഡി-ഹണ്ടിൽ 137 പേർ അറസ്റ്റിലായി. Read more

Leave a Comment