3-Second Slideshow

ഉൽക്കാശില വീട്ടുമുറ്റത്ത് പതിച്ചു; കാനഡയിലെ വീട്ടമ്മയ്ക്ക് അപൂർവ്വ അനുഭവം

നിവ ലേഖകൻ

meteorite

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ ലോറ കെല്ലിയുടെ വീട്ടുമുറ്റത്ത് ഉൽക്കാശില പതിച്ചു. പതിവ് സായാഹ്ന നടത്തം കഴിഞ്ഞ് വീട്ടിലെത്തിയ കെല്ലിയെ വരവേറ്റത് വീട്ടുമുറ്റത്തെ അസാധാരണമായ പൊടിപടലമായിരുന്നു. ഡോർ ക്യാമിൽ പരിശോധിച്ചപ്പോൾ വീട്ടിലേക്കുള്ള പ്രവേശനകവാടത്തിനരികെ എന്തോ പൊട്ടിവീണ് ചിതറിയതായി മനസ്സിലായി. ലോറ കെല്ലി ഉടൻ തന്നെ സംഭവം അല്ബെര്ട്ട സര്വകലാശാലയിലെ ഉല്ക്കാശില റിപ്പോര്ട്ടിംഗ് കേന്ദ്രത്തെ അറിയിച്ചു. ക്യൂറേറ്ററായ ക്രിസ് ഹെര്ഡ് സ്ഥലത്തെത്തി പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഉൽക്കാപതനം സ്ഥിരീകരിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈ അപൂർവ്വ സംഭവം ഗാര്ഡിയന് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന ബഹിരാകാശ ശിലകൾ കത്തിയമരുന്നതാണ് ഉൽക്കാവർഷം. ചുട്ടുപഴുത്ത ഭൗമാന്തരീക്ഷത്തെ അതിജീവിച്ചാണ് ചില ബഹിരാകാശ പാറക്കഷണങ്ങൾ ഭൂമിയിൽ പതിക്കുന്നത്. കത്തിയമരാതെ ഭൂമിയിൽ പതിക്കുന്ന ഇത്തരം അവശിഷ്ടങ്ങളാണ് ഉൽക്കാശിലകൾ. നാസയുടെ കണക്കനുസരിച്ച്, പ്രതിദിനം ഏകദേശം 43,000 കിലോഗ്രാം സമാന ബഹിരാകാശ അവശിഷ്ടങ്ങള് ഭൂമിയില് പതിക്കുന്നുണ്ട്.

എന്നാൽ, ഇവയിൽ ഭൂരിഭാഗവും വളരെ ചെറുതായതിനാൽ ഭൂമിയുടെ ഉപരിതലത്തിൽ എത്തുന്നതിനു മുൻപ് തന്നെ കത്തിയമരുന്നു. ലോറ കെല്ലിയുടെ വീട്ടുമുറ്റത്ത് പതിച്ചത് ഇത്തരത്തിൽ കത്തിയമരാതെ ഭൂമിയിലെത്തിയ ഒരു ഉൽക്കാശിലയാണ്.

Leave a Comment