കോൺഗ്രസ് നേതൃത്വത്തിലെ അഭിപ്രായ വ്യത്യാസങ്ങൾക്കിടെ കെപിസിസി രാഷ്ട്രീയകാര്യ സമിതി ഇന്ന് യോഗം ചേരും. നിയമസഭയിലെ കോൺഗ്രസിന്റെ നിലപാട്, സർക്കാരിനെതിരായ സമര പരിപാടികൾ എന്നിവയാണ് പ്രധാന അജണ്ടകൾ. എന്നാൽ, പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളും ചർച്ചയാകുമെന്നാണ് സൂചന. ജനുവരി 12ന് നടക്കേണ്ടിയിരുന്ന യോഗം നേതാക്കൾ തമ്മിലുള്ള തർക്കത്തെത്തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.
കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിലുള്ള തർക്കമാണ് യോഗം മാറ്റിവയ്ക്കാൻ കാരണമായത്. ഹൈക്കമാൻഡ് ഇടപെട്ടതിനെ തുടർന്നാണ് വീണ്ടും യോഗം വിളിച്ചുചേർത്തത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി യോഗത്തിൽ പങ്കെടുക്കും. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള തർക്കവും ചർച്ചയാകുമെന്നാണ് റിപ്പോർട്ട്.
ബ്രൂവറി വിഷയം ചൂടുപിടിപ്പിക്കാനും സർക്കാരിനെതിരെ സമരം ശക്തമാക്കാനും യോഗത്തിൽ തീരുമാനമെടുക്കും. താഴെത്തട്ടിലെ പുനഃസംഘടനയും ചർച്ചയാകും. കെപിസിസിയിലും നേതൃമാറ്റം വേണമെന്ന ആവശ്യം ചില നേതാക്കൾ ഉന്നയിച്ചേക്കും. സംസ്ഥാന നേതാക്കളെ ദീപാ ദാസ് മുൻഷി താക്കീത് ചെയ്തേക്കുമെന്നും സൂചനയുണ്ട്.
Story Highlights: KPCC’s political affairs committee meets today amid internal conflicts, focusing on assembly strategy and anti-government protests.