പാരാമെഡിക്കൽ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പെഷ്യൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചതായി അധികൃതർ അറിയിച്ചു. പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങിയ കോഴ്സുകളിലെ 2024-25 വർഷത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലെ ഒഴിവുകളാണ് നികത്തുന്നത്. www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ അലോട്ട്മെന്റ് വിവരങ്ങൾ ലഭ്യമാണ്.
അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ ജനുവരി 20 നകം ടോക്കൺ ഫീസ് അടയ്ക്കണമെന്ന് അധികൃതർ നിർദേശിച്ചു. വെബ്സൈറ്റിൽ നിന്നും ഫീ പേയ്മെന്റ് സ്ലിപ്പ് പ്രിന്റ് എടുത്തോ ഓൺലൈനായോ ഫീസ് അടയ്ക്കാം. ഫീസ് അടച്ച ശേഷം അതത് കോളേജുകളിൽ നേരിട്ട് ഹാജരായി പ്രവേശനം നേടണം. ടോക്കൺ ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്മെന്റ് നഷ്ടമാകും.
കൂടുതൽ വിവരങ്ങൾക്ക് 0471-2560363, 364 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. കെൽട്രോണിൽ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കുള്ള പ്രവേശനവും ആരംഭിച്ചിട്ടുണ്ട്. ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഫുൾസ്റ്റാക്ക് ഡെവലപ്പ്മെന്റ് പൈത്തൺ, സൈബർ സെക്യൂരിറ്റി ആൻഡ് എത്തിക്കൽ ഹാക്കിങ് തുടങ്ങിയവയാണ് കോഴ്സുകൾ.
കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്ക് മെയിന്റനൻസ് കോഴ്സിലേക്കും അപേക്ഷിക്കാം. തിരുവനന്തപുരം സ്പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ട് ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭിക്കും. 0471- 2337450, 2320332 എന്നീ നമ്പറുകളിലും ബന്ധപ്പെടാം. കേരള സർക്കാർ സ്ഥാപനമാണ് കെൽട്രോൺ.
Story Highlights: Special allotment to vacant seats in paramedical courses has been published.