കർണാടകയിലെ ബിദാറിൽ വ്യാഴാഴ്ച രാവിലെ 93 ലക്ഷം രൂപയുടെ കവർച്ച നടന്നു. തിരക്കേറിയ ശിവാജി ചൗക്കിലെ എസ്ബിഐ എടിഎമ്മിൽ പണം നിറയ്ക്കുന്നതിനിടെയാണ് സംഭവം. ബൈക്കിലെത്തിയ സംഘം സെക്യൂരിറ്റി ജീവനക്കാർക്ക് നേരെ വെടിവെച്ച് പണം കവർന്നു.
സിഎംഎസ് ഏജൻസിയിലെ ജീവനക്കാരായ രണ്ട് സുരക്ഷാ ജീവനക്കാർക്കാണ് വെടിയേറ്റത്. ഗിരി വെങ്കിടേഷ് എന്ന സെക്യൂരിറ്റി ഗാർഡ് മരിച്ചു. പരുക്കേറ്റ ശിവകുമാർ ബിദാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (ബിംസ്) ചികിത്സയിലാണ്.
രാവിലെ 11.30നാണ് സംഭവം നടന്നത്. എട്ട് റൗണ്ട് വെടിയുതിർത്താണ് കൊള്ളസംഘം പണം കവർന്നത്. സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സമീപത്തുള്ള എല്ലാ റോഡുകളും പൊലീസ് ബന്തവസ്സാക്കി. കുറ്റവാളികളെ പിടികൂടാൻ പ്രത്യേക സംഘങ്ങളെ രൂപീകരിച്ചു. നാട്ടുകാർ കവർച്ചക്കാർക്ക് നേരെ കല്ലെറിഞ്ഞെങ്കിലും അവർ പണവുമായി കടന്നുകളഞ്ഞു.
Story Highlights: Armed robbers shot security guards and stole ₹93 lakh from an SBI ATM in Bidar, Karnataka, killing one guard and injuring another.