മുംബൈയിലെ ബാന്ദ്രയിലുള്ള വസതിയിൽ വെച്ച് ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റു. പുലർച്ചെ രണ്ടരയോടെ നടന്ന മോഷണശ്രമത്തിനിടെയാണ് സംഭവം. ആറ് മുറിവുകളുമായി ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ് താരം. ഇതിൽ രണ്ടെണ്ണം ആഴത്തിലുള്ളതാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ലീലാവതി ആശുപത്രി സിഇഒ നിരജ് ഉത്തമാനി പറയുന്നതനുസരിച്ച്, പുലർച്ചെ 3:30 ന് സെയ്ഫ് അലി ഖാനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. ആറ് പരിക്കുകളിൽ രണ്ടെണ്ണം ആഴത്തിലുള്ളതും ഒന്ന് നട്ടെല്ലിനോട് ചേർന്നുമാണുള്ളത്. ന്യൂറോ സർജൻ നിതിൻ ഡാങ്കെ, കോസ്\u200cമെറ്റിക് സർജൻ ലീന ജെയിൻ, അനസ്\u200cതറ്റിസ്റ്റ് നിഷാ ഗാന്ധി എന്നിവരുടെ നേതൃത്വത്തിൽ ശസ്ത്രക്രിയ നടത്തുകയാണെന്നും അദ്ദേഹം അറിയിച്ചു.
വീട്ടിലുണ്ടായിരുന്നവർ ഉണർന്നതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. പ്രതിയെ പിടികൂടാനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാന്ദ്ര പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത നടപടികൾ ആരംഭിച്ചു. മോഷ്ടാവുമായുള്ള ഏറ്റുമുട്ടലിനിടെയാണ് സെയ്ഫ് അലി ഖാന് കുത്തേറ്റതെന്നാണ് പ്രാഥമിക നിഗമനം. മുംബൈ ക്രൈംബ്രാഞ്ചും സംഭവത്തിൽ സമാന്തര അന്വേഷണം നടത്തുന്നുണ്ട്.
Story Highlights: Bollywood actor Saif Ali Khan was stabbed during a robbery attempt at his Bandra residence in Mumbai.