എറണാകുളം-അങ്കമാലി അതിരൂപതാ ആസ്ഥാനത്ത് സീറോ മലബാർ സഭയിലെ കുർബാന തർക്കവുമായി ബന്ധപ്പെട്ട് വൈദികരും വിശ്വാസികളും നടത്തിയ പ്രതിഷേധം മണിക്കൂറുകളോളം നീണ്ടുനിന്നു. സംഘർഷത്തിനിടെ ബിഷപ്പ് ഹൗസിന്റെ ഗേറ്റ് തകർന്നു. ലാത്തിച്ചാർജിൽ വൈദികന്റെ കൈ ഒടിഞ്ഞതായും നിരവധി പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്.
വിമത വൈദികരെ അകത്തേക്ക് കടത്തിവിടണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ പ്രതിഷേധിച്ചു. കുർബാന തർക്കത്തിൽ പ്രതിഷേധിക്കുന്ന വൈദികരുമായി എഡിഎം ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. പ്രതിഷേധത്തിൽ കന്യാസ്ത്രീകളും പങ്കുചേർന്നു.
പൊലീസ് ഇടപെടലിനെത്തുടർന്ന് സംഘർഷമുണ്ടായി. പ്രതിഷേധക്കാർ കളക്ടറുമായി ഫോണിൽ ചർച്ച നടത്തി. അറസ്റ്റ് വരിക്കാനാണ് വിമത വൈദികരുടെ തീരുമാനം.
വൈദികരുടെ അറസ്റ്റ് നാളെ പള്ളികളിലെ കുർബാനയെ ബാധിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നു. ബിഷപ്പ് ഹൗസിലേക്ക് വിശ്വാസികളും വൈദികരും ഇരച്ചുകയറിയതോടെയാണ് ഗേറ്റ് തകർന്നത്. എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് സംഘർഷാവസ്ഥ തുടരുകയാണ്.
Story Highlights: Conflict arises at the Syro Malabar Church headquarters in Ernakulam over the Mass dispute, with protesting priests and police clashing.