കോഴിക്കോട്: റിയൽ എസ്റ്റേറ്റ് വ്യാപാരിയായ മുഹമ്മദ് ആട്ടൂരിന്റെ തിരോധാനക്കേസിൽ പുതിയൊരു വഴിത്തിരിവ്. ആട്ടൂരിന്റെ ഡ്രൈവർ കക്കാട് സ്വദേശി രജിത്തിനെയും കാണാതായതായി ബന്ധുക്കൾ പരാതി നൽകി. ജനുവരി ഏഴ് മുതൽ രജിത്തിനെ കാണാനില്ലെന്നും ഫോൺ സ്വിച്ച് ഓഫാണെന്നും ബന്ധുക്കൾ പറയുന്നു. ആട്ടൂരിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് രജിത്തിനെ ചോദ്യം ചെയ്തിരുന്നു.
ഭാര്യ തുഷാരയ്ക്കൊപ്പം ഹോട്ടലിൽ താമസിച്ചിരുന്ന രജിത്ത് ചെക്ക് ഔട്ട് ചെയ്ത ശേഷമാണ് കാണാതായത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. പോലീസ് ചോദ്യം ചെയ്യൽ രജിത്തിനെ മാനസിക സമ്മർദ്ദത്തിലാക്കിയിരുന്നതായി കുടുംബം ആരോപിക്കുന്നു. ആട്ടൂരിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് രജിത്തിന്റെ കുട്ടിയെയും പോലീസ് ചോദ്യം ചെയ്തിരുന്നു.
ലോക്കൽ പോലീസ് രണ്ട് തവണയും ക്രൈംബ്രാഞ്ച് ഒരു തവണയും രജിത്തിനെ ചോദ്യം ചെയ്തിരുന്നു. ഈ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധു സുമൽജിത്ത് പറഞ്ഞു. നടക്കാവ് പോലീസ് സ്റ്റേഷനിലാണ് ബന്ധുക്കൾ പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ക്രൈംബ്രാഞ്ച് രജിത്തിനെ ചോദ്യം ചെയ്തു വരികയായിരുന്നു.
ഈ സംഭവങ്ങൾ കുടുംബത്തെ വല്ലാതെ വിഷമിപ്പിച്ചിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.
Read Also: