ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യയുടെ പങ്കാളി ജിജുവും മരിച്ച നിലയിൽ.

അനന്യയുടെ പങ്കാളി ജിജുവും മരിച്ചനിലയിൽ
അനന്യയുടെ പങ്കാളി ജിജുവും മരിച്ചനിലയിൽ

ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ പങ്കാളി ജിജു ഗിരിജാ രാജിനെ(30)യും തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ലിംഗമാറ്റ ശസ്ത്രക്രിയയിൽ പിഴവുണ്ടായെന്ന് ആശുപത്രി അധികൃതർക്കെതിരെ ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് മരണം

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

.വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് ജിജുവിനെ വൈറ്റില തൈക്കൂടത്ത് ജവഹർ റോഡിലുള്ള സുഹൃത്തുക്കളുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടത് ഭക്ഷണം വാങ്ങാൻ പുറത്തുപോയ സുഹൃത്തുക്കൾ തിരിച്ചു വന്നപ്പോഴാണ്.

വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് അന്വേഷണത്തതിന് എത്തി. എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി.ജിജു അനന്യയുടെ മരണത്തിനു പിന്നാലെ കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നാണ് സുഹൃത്തുക്കളുടെ മൊഴി.

ജിജു ഹെയർ സ്റ്റൈലിസ്റ്റാണ്. തിരുവനന്തപുരം ജഗതി സ്വദേശിയാണ് ഇയാൾ.

അനന്യക്ക് ഒപ്പമാണ് ജിജു താമസിച്ചിരുന്നത്. ഇരുവരും ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്താണ്. ഇവർ വിവാഹിതരാകാൻ തീരുമാനിച്ചിരുന്നതായി സുഹൃത്തുക്കൾ പറയുന്നു.

  ഓപ്പറേഷൻ ഡിഹണ്ട്: സംസ്ഥാന വ്യാപക മയക്കുമരുന്ന് വേട്ടയിൽ 75 പേർ അറസ്റ്റിൽ

ഇടപ്പള്ളി ഫ്ലാറ്റിൽ നിന്നും ജിജു ചൊവ്വാഴ്ച പുറത്ത് പോയി മടങ്ങിയെത്തിയപ്പോഴാണ് അനന്യയെ മരിച്ചനിലയിൽ കണ്ടെത്തിയത് എന്ന് പോലീസ് പറയുന്നു. അനന്യയുടെ മൃതദേഹം വ്യാഴാഴ്ച സംസ്കരിച്ചു.

Story highlight :Transgender activist Ananya’s partner Jiju also found dead.

Related Posts
മലപ്പുറം വളാഞ്ചേരിയിൽ ആശ്വാസം; നിപ ലക്ഷണങ്ങൾ കാണിച്ച ആറുപേർക്കും നെഗറ്റീവ്

മലപ്പുറം വളാഞ്ചേരിയിൽ നിപ ലക്ഷണങ്ങൾ പ്രകടിപ്പിച്ച ആറുപേരുടെയും പരിശോധനാഫലം നെഗറ്റീവ് ആയി. രോഗം Read more

രാജ്യത്ത് ആവശ്യത്തിന് ഇന്ധന സ്റ്റോക്കുണ്ടെന്ന് ഇന്ത്യൻ ഓയിൽ

രാജ്യത്ത് ആവശ്യത്തിന് ഇന്ധന സ്റ്റോക്കുണ്ടെന്നും ആളുകൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഇന്ത്യൻ ഓയിൽ അറിയിച്ചു. എല്ലാ Read more

സംസ്ഥാനത്ത് വീണ്ടും നിപ: സ്ഥിരീകരിച്ചത് വളാഞ്ചേരി സ്വദേശിക്ക്; മന്ത്രി മലപ്പുറത്തേക്ക്
Kerala Nipah virus

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. Read more

  വയനാട്ടിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു; പ്രതി റോബിൻ കസ്റ്റഡിയിൽ
വയനാട്ടിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു; പ്രതി റോബിൻ കസ്റ്റഡിയിൽ
son murders father

വയനാട് എടവകയിൽ പുലർച്ചെ മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി. മലേക്കുടി ബേബി (63) ആണ് Read more

കോന്നി ആനക്കൂട് അപകടം: സസ്പെൻഷൻ പിൻവലിച്ച് വനംവകുപ്പ്
Konni elephant cage accident

കോന്നി ആനക്കൂട് സന്ദർശനത്തിനിടെ തൂൺ വീണ് നാല് വയസ്സുകാരൻ മരിച്ച സംഭവത്തിൽ സസ്പെൻഡ് Read more

അതിഥി തൊഴിലാളികളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം; ‘ജ്യോതി’ പദ്ധതിക്ക് തുടക്കമിട്ട് സംസ്ഥാന സർക്കാർ
Kerala migrant education project

സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ "ജ്യോതി" പദ്ധതിക്ക് Read more

വാളയാറിൽ എംഡിഎംഎ കടത്ത്; മണ്ണാർക്കാട് സ്വദേശി പിടിയിൽ
MDMA Kerala

വാളയാറിൽ 100 ഗ്രാം എംഡിഎംഎയുമായി മണ്ണാർക്കാട് സ്വദേശി എക്സൈസിൻ്റെ പിടിയിലായി. ബാംഗ്ലൂരിൽ നിന്നും Read more

  തൃശ്ശൂർ പൂരം: കുടമാറ്റം ആവേശത്തിരമാല സൃഷ്ടിച്ചു
കെപിസിസി അധ്യക്ഷ സ്ഥാനത്ത് മാറ്റം: ആന്റോ ആന്റണി പുതിയ അധ്യക്ഷനാകുമെന്ന് റിപ്പോർട്ട്
KPCC President

കെ. സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാൻ ഹൈക്കമാൻഡ് തീരുമാനിച്ചു. ആരോഗ്യസ്ഥിതി Read more

കെപിസിസി അധ്യക്ഷൻ: രാഹുൽ ഗാന്ധി മുതിർന്ന നേതാക്കളുമായി ഫോണിൽ ബന്ധപ്പെട്ടു
KPCC President

കെപിസിസി അധ്യക്ഷ സ്ഥാനത്ത് മാറ്റം വരുത്തുന്ന കാര്യത്തിൽ കോൺഗ്രസ് ആശയക്കുഴപ്പത്തിലാണ്. മുതിർന്ന നേതാക്കളുമായി Read more

കെപിസിസി അധ്യക്ഷ സ്ഥാനം: പ്രതികരിക്കാനില്ലെന്ന് രമേശ് ചെന്നിത്തല
KPCC President

കെപിസിസി അധ്യക്ഷ സ്ഥാനമാറ്റ വിവാദത്തിൽ പ്രതികരിക്കാനില്ലെന്ന് രമേശ് ചെന്നിത്തല. സംസ്ഥാന ജനറൽ സെക്രട്ടറിയാണ് Read more