നിലമ്പൂര് ഫോറസ്റ്റ് ഓഫീസ് തകര്ക്കപ്പെട്ട സംഭവത്തില് അറസ്റ്റിലായ പി വി അന്വര് എംഎല്എ ജയില് മോചിതനായി. അറസ്റ്റിലായി 18 മണിക്കൂറിനുശേഷമാണ് അന്വറിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജയിലില് നിന്ന് പുറത്തിറങ്ങിയ അന്വറിനെ പ്രവര്ത്തകര് മാലയിട്ടും പൊന്നാടയണിയിച്ചും മധുരം വിതരണം ചെയ്തും സ്വീകരിച്ചു.
ജാമ്യത്തിനായി 50,000 രൂപ ഓരോ ആള്ക്കും കെട്ടിവെയ്ക്കേണ്ടതുണ്ട്. കൂടാതെ, എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില് ഹാജരാകണമെന്നും, പൊതുമുതല് നശിപ്പിച്ചതിന് 35,000 രൂപ കെട്ടിവെയ്ക്കണമെന്നും കോടതി നിര്ദ്ദേശിച്ചു. ഇന്ന് ഉച്ചയ്ക്കാണ് അന്വറിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിച്ചത്.
ജയില് മോചനത്തിനു ശേഷം സംസാരിച്ച അന്വര്, തന്നെ പിന്തുണച്ചവര്ക്ക് നന്ദി അറിയിച്ചു. നൂറ് ദിവസം ജയിലില് കഴിയാന് തയാറായാണ് താന് വന്നതെന്നും, എന്നാല് ഇവിടുത്തെ ജുഡീഷ്യറിയില് നിന്ന് നീതി കിട്ടുമെന്ന പ്രതീക്ഷയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആ പ്രതീക്ഷ യാഥാര്ത്ഥ്യമായതില് അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.
Story Highlights: MLA P V Anvar released on bail after 18 hours in custody for forest office vandalism case