പുതിയ ലോക്ഡൗൺ മാനദണ്ഡങ്ങൾ പുറത്തിറക്കി.

Anjana

പുതിയ ലോക്ഡൗൺ മാനദണ്ഡങ്ങൾ
പുതിയ ലോക്ഡൗൺ മാനദണ്ഡങ്ങൾ

സംസ്ഥാനത്ത് പുതുക്കിയ ലോക്ഡൗൺ മാനദണ്ഡങ്ങൾ പുറത്തിറക്കി.

എഴു ദിവസത്തെ ശരാശരി രോഗ സ്ഥിരീകരണ നിരക്ക്(ടിപിആർ) അടിസ്ഥാനമാക്കി കാറ്റഗറി തിരിച്ചുളള തദ്ദേശസ്ഥാപനങ്ങളിലെ ലോക്ഡൗൺ മാറ്റമില്ലാതെ തുടരും. എന്നാൽ ഈ പ്രദേശങ്ങളിൽ കാറ്റഗറി അനുസരിച്ച് നേരത്തെ അനുവദിച്ചിരുന്ന  ഇളവുകൾക്കും  നിയന്ത്രണങ്ങൾക്കും മാറ്റമില്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വാരാന്ത്യ ദിനങ്ങളായ ജൂലൈ 24നും 25നും സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ആയിരിക്കും. പത്തു ശതമാനത്തിനു മുകളിൽ ടിപിആർ ഉള്ള തദ്ദേശസ്ഥാപനങ്ങളിൽ ജൂലൈ 23 വെള്ളിയാഴ്ച കൂട്ട പരിശോധന( മാസ് ടെസ്റ്റ് ക്യാമ്പയിൻ) നടത്തുന്നതാണ്.

കോവിഡ് പ്രതിരോധത്തിന്റെ  ഭാഗമായി ടിപിആർ കൂടുതലുള്ള പ്രദേശങ്ങളിൽ പ്രതിദിന കോവിഡ് ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാനും നിർദ്ദേശം നൽകി. സുപ്രീം കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് സർക്കാർ കോവിഡ്  ലോക്ഡൗൺ മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിച്ചത്.

Story Highlights: covid restrictions in kerala.