ഇന്ത്യയിലെ 68% ജനങ്ങളിലും കോവിഡിനെതിരെയുള്ള ആന്റിബോഡിയുണ്ടെന്ന് പഠനം.

Anjana

Updated on:

സെറോ ദേശീയസർവേ ഇന്ത്യ ആന്റിബോഡി
സെറോ ദേശീയസർവേ ഇന്ത്യ ആന്റിബോഡി

കോവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ സെറോ യുടെ നാലാം ദേശീയ സർവേയിലാണ് കണ്ടെത്തൽ.

ഇന്ത്യയിലെ 68% ജനങ്ങളിലും കോവിഡിനെതിരെയുള്ള ആന്റിബോഡിയുണ്ടെന്ന് പഠനം തെളിയിക്കുന്നു. ആകെ ജനങ്ങളിൽ മൂന്നിലൊന്ന് പേർക്കും ഇപ്പോഴും കോവിഡ് ഭീഷണി തുടരുന്നതായി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വാക്സിനേഷനിലൂടെയോ  രോഗബാധയിലൂടെയോ ആന്റിബോഡി ആർജ്ജിച്ചതാകാമെന്നും പഠനം തെളിയിക്കുന്നു. ആന്റിബോഡി ആർജ്ജിച്ചവരിൽ 45നും 60നും ഇടയിൽ പ്രായമുള്ള 77.6 ശതമാനമാണുള്ളത്.
ആറിനും ഒമ്പതിനും ഇടയിൽ പ്രായമുള്ള കുട്ടികളിൽ 57.2 ശതമാനം പേർക്കും ശരീരത്തിൽ കോവിഡിനെതിരെയുള്ള ആന്റിബോഡി ആർജിക്കാൻ കഴിഞ്ഞിട്ടുണ്ട്.

10 വയസ്സിനും 17 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികളിൽ 61.6 ശതമാനം പേരിലാണ് ആന്റിബോഡി കണ്ടെത്തിയത്. അതേസമയം 62.2 ശതമാനം പേർക്കാണ് വാക്സിൻ എടുക്കാതെതന്നെ ശരീരത്തിൽ ആന്റിബോഡികളുള്ളത്. രണ്ടു ഡോസ് വാക്സിനെടുത്ത 13 ശതമാനം പേർക്ക് ആന്റിബോഡി ആർജ്ജിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

Story Highlights: sero report about antibodies against covid.