Headlines

Cinema, Entertainment

കേരളത്തിൽ സിനിമ ചിത്രീകരണങ്ങൾ പുനരാരംഭിച്ചു.

കേരളത്തിൽ സിനിമ ചിത്രീകരണങ്ങൾ പുനരാരംഭിച്ചു

കേരളത്തിലെ കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന സിനിമ ചിത്രീകരണങ്ങൾ പുനരാരംഭിച്ചു. കോവിഡ് വ്യാപാനത്തെ തുടർന്ന് നിയന്ത്രണങ്ങൾ കടുത്തതോടെ സിനിമ ചിത്രീകരണങ്ങൾ അന്യസംസ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. തുടർന്നാണ് സംഭവത്തിൽ സിനിമ സംഘടനകളുടെ അടിയന്തര ഇടപെടൽ ഉണ്ടായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കണ്ണൻ താമരക്കുളം സംവിധാനം നിർവഹിക്കുന്ന ചിത്രമായ ‘വിരുന്ന്’ പീരുമേട്ടിൽ ചിത്രീകരണം ആരംഭിച്ചു. കർശനമായി കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് ചിത്രീകരണം നടക്കുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

പൃഥ്വിരാജ്- മോഹൻലാൽ ചിത്രം ബ്രോ ഡാഡി തെലങ്കാനയിൽ ചിത്രീകരണം  ആരംഭിച്ചിരുന്നു. ഓഗസ്റ്റ് രണ്ടാം ആഴ്ചയിലായിരിക്കും കേരളത്തിൽ തുടർചിത്രീകരണത്തിന് എത്തുകയെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം കോവിഡ് പശ്ചാത്തലത്തിൽ സിനിമകൾ ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ട് സിനിമാ സംഘടനകൾ ഇന്നലെ  പുറത്തിറക്കിയ മാർഗരേഖയുടെ അടിസ്ഥാനത്തിലായിരിക്കും സംസ്ഥാനത്ത് ഇനി ചിത്രീകരണങ്ങൾ നടക്കുന്നത്.

Story Highlights: Filming restarted in Kerala

More Headlines

അപകടത്തിനു ശേഷവും അവാർഡ് നേടിയ മനു മഞ്ജിത്തിന്റെ അനുഭവക്കുറിപ്പ്
ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ
സൂര്യയുടെ 'കങ്കുവ' നവംബര്‍ 14ന് 38 ഭാഷകളില്‍ റിലീസ് ചെയ്യും
കന്നട സിനിമയിൽ ലൈംഗികാതിക്രമം രൂക്ഷം: വെളിപ്പെടുത്തലുമായി നടി നീതു ഷെട്ടി
ലൈംഗികാതിക്രമക്കേസ്: സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടയച്ചു
സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രശസ്ത തെലുങ്ക് നൃത്തസംവിധായകൻ ജാനി മാസ്റ്റർ അറസ്റ്റിൽ
ബിജു മേനോനും മേതിൽ ദേവികയും അഭിനയിക്കുന്ന 'കഥ ഇന്നുവരെ' നാളെ തിയേറ്ററുകളിൽ
അമൽ നീരദിന്റെ 'ബോഗയ്ൻവില്ല': പുതിയ പോസ്റ്റർ പുറത്തിറങ്ങി, താരനിര ആകർഷകം
മുകേഷിനെതിരെ പീഡന ആരോപണം ഉന്നയിച്ച നടിക്കെതിരെ പുതിയ പരാതി; സെക്സ് മാഫിയ ബന്ധം ആരോപിച്ച് ബന്ധു

Related posts