സംസ്ഥാനത്ത് തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനാൽ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
അതേസമയം വിവിധ ജില്ലകളിൽ ഇന്ന് നൽകിയിരുന്ന മഴ മുന്നറിയിപ്പുകൾ പിൻവലിച്ചിട്ടുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളിൽ സംസ്ഥാനത്ത് അതിശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്നാണ് പ്രവചനം.
കേരളത്തിന്റെ തീരത്ത് ഉയർന്ന തിരമാലയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ വെള്ളിയാഴ്ച വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്കേർപ്പെടുത്തി. കടലാക്രമണ സാധ്യത കണക്കിലെടുത്ത് തീരദേശവാസികൾക്ക് ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
Story Highlights: chances of heavy rain for next two days in Kerala