പത്തനംതിട്ടയിൽ കാണാതായ കൗമാരക്കാരിയെ കാട്ടിൽ നിന്ന് രക്ഷപ്പെടുത്തി; പ്രതി അറസ്റ്റിൽ

നിവ ലേഖകൻ

Pathanamthitta kidnapping rescue

പത്തനംതിട്ട: കാണാതായ കൗമാരക്കാരിയെ കാട്ടിനുള്ളിൽ നിന്നും കണ്ടെത്തിയ സംഭവത്തിൽ, തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് ഇരുപതുകാരനെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. വെണ്മണി സ്വദേശി തൊട്ടലിൽ വീട്ടിൽ ശരൺ (20) ആണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പന്തളം സ്വദേശിനിയായ 17 കാരി ഈമാസം 19 ന് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ വശീകരിച്ച് ഇയാൾ തട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടർന്ന്, പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം എറണാകുളം ഭാഗത്തേക്ക് പ്രതി രക്ഷപ്പെട്ടു. എന്നാൽ, പോലീസിന്റെ തീവ്രമായ അന്വേഷണത്തെ തുടർന്ന് പ്രതി വെൺമണിയിലെ സ്കൂളിന്റെ സമീപമുള്ള മുളമ്പള്ളി വയൽ പ്രദേശത്തെ കൊടുംകാട്ടിൽ കുട്ടിയുമായി ഒളിക്കുകയായിരുന്നു.

പ്രതി വളരെ നാടകീയമായ രീതിയിൽ പോലീസിന്റെ ശ്രദ്ധ തിരിക്കാൻ ശ്രമിച്ചു. കുട്ടിയെ കാട്ടിൽ എത്തിച്ചശേഷം വെട്ടിയാർ വഴി മാങ്കാംകുഴിയിലേക്ക് മെയിൻ റോഡിൽ സിസിടിവി ഉള്ള വഴിയിലൂടെ സഞ്ചരിക്കുകയും, തുടർന്ന് കാടു പടർന്നു നിൽക്കുന്ന വഴികളിലൂടെ തിരിച്ചെത്തുകയുമാണ് ചെയ്തത്. കുട്ടിയെ ലൈംഗികപീഡനത്തിനു വിധേയമാക്കുകയും, ഭീഷണിപ്പെടുത്തി അവിടെ കഴിയുകയായിരുന്നു.

പോലീസ് അന്വേഷണം തീവ്രമാക്കിയതോടെ, പ്രതി പലതവണ രക്ഷപ്പെടാൻ ശ്രമിച്ചു. അച്ചൻകോവിലാറ്റിൻ്റെതീരത്ത് കാട് വളർന്നുനിൽക്കുന്ന സ്ഥലത്ത് ഒളിച്ചിരുന്നു. പൊലീസ് കാട്ടിനുള്ളിൽ തെരയുന്നതിനിടെ തിട്ട ഇടിഞ്ഞ് അച്ഛൻകോവിലാറ്റിൽ വീഴുകയും ചെയ്തു. അവിടെ നിന്ന് നീന്തിക്കയറി കാട്ടിലെ ആഞ്ഞിലി മരത്തിന് മുകളിൽ കയറി പതുങ്ങിയിരുന്നു.

ജില്ലാ പൊലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദേശപ്രകാരം വിശദമായ അന്വേഷണം നടത്തി. നൂറിലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും, വിവിധ സ്ഥാപനങ്ങളിൽ അന്വേഷണം നടത്തുകയും ചെയ്തു. ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായവും ലഭ്യമാക്കി. 12 അംഗ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു.

അവസാനം, കാട്ടിൽ മനുഷ്യ സാന്നിധ്യം മനസ്സിലാക്കിയ പോലീസ് സംഘം, പ്രദേശവാസികളുടെ സഹകരണത്തോടെ കാട്ടിൽ കയറി നടത്തിയ തെരച്ചിലിലാണ് ശരണിനെയും കുട്ടിയേയും കണ്ടെത്താൻ സാധിച്ചത്. പ്രതിയെ കസ്റ്റഡിയിലെടുത്ത പോലീസ് കുട്ടിയെ മോചിപ്പിക്കുകയും ചെയ്തു. വൈദ്യ പരിശോധനയിൽ കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി വെളിവായി. പ്രതിയെ അടൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി, കൊട്ടാരക്കര സബ്ജയിലിലേക്ക് റിമാൻഡ് ചെയ്തു. പ്രതിയുടെ ക്രിമിനൽ പശ്ചാത്തലവും സുഹൃത്തുക്കളുടെ പങ്കും വിശദമായി അന്വേഷിക്കുകയാണ് പന്തളം പോലീസ്.

Story Highlights: 17-year-old girl rescued from forest after being kidnapped and sexually assaulted by 20-year-old man in Pathanamthitta

Related Posts
അടൂര് കോടതി വളപ്പില് ഇരുപതിലേറെ തെരുവുനായ്ക്കളെ ഉപേക്ഷിച്ച നിലയില്
stray dogs adoor court

പത്തനംതിട്ട അടൂര് കോടതി വളപ്പില് ഇരുപതിലധികം തെരുവുനായ്ക്കളെ ഉപേക്ഷിച്ച നിലയില് കണ്ടെത്തി. കോടതി Read more

യുവതിയെ ബലാത്സംഗം ചെയ്ത വ്യാജ സിദ്ധൻ അറസ്റ്റിൽ
Fake saint arrested

ദിവ്യഗർഭം ധരിപ്പിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ ബലാത്സംഗം ചെയ്ത വ്യാജ സിദ്ധൻ അറസ്റ്റിലായി. മലപ്പുറം Read more

പത്തനംതിട്ട നഗരസഭയിൽ ഒരു വീട്ടിൽ 226 വോട്ടർമാരെന്ന് സിപിഐഎം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും
Pathanamthitta voter list issue

പത്തനംതിട്ട നഗരസഭയിലെ ഒന്നാം വാർഡിൽ ഒരു വീട്ടിൽ 226 പേർക്ക് വോട്ട് എന്ന Read more

രാഹുൽ മാങ്കൂട്ടത്തിനെതിരെ ലൈംഗിക പീഡന കേസ്; അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച്
sexual assault case

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗിക പീഡന പരാതിയിൽ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്യാനുള്ള Read more

മുംബൈയിൽ 5 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; 1.80 ലക്ഷം രൂപയ്ക്ക് വിറ്റു, 6 പേർ അറസ്റ്റിൽ
Mumbai child kidnapping case

മുംബൈ സാന്താക്രൂസിൽ 5 വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയി 1.80 ലക്ഷം രൂപയ്ക്ക് വിറ്റ Read more

കരിമാൻതോട് അപകടം: മരിച്ച കുട്ടികളുടെ സംസ്കാരം ഇന്ന്
Auto-rickshaw accident

പത്തനംതിട്ട കോന്നി കരിമാൻതോട് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച രണ്ടു കുട്ടികളുടെ സംസ്കാരം Read more

പത്തനംതിട്ടയിൽ ഓട്ടോ അപകടം: ഡ്രൈവർക്കെതിരെ കേസ്, മരണസംഖ്യ രണ്ടായി
Pathanamthitta auto accident

പത്തനംതിട്ട കരിമാൻതോട് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് കുട്ടികൾ മരിച്ചു. അശ്രദ്ധമായി വാഹനമോടിച്ചതിന് Read more

പത്തനംതിട്ടയിൽ ഓട്ടോ അപകടം: ഒരു കുട്ടി കൂടി മരിച്ചു, മരണസംഖ്യ രണ്ടായി
Pathanamthitta auto accident

പത്തനംതിട്ടയിൽ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നാല് വയസ്സുകാരൻ യദുവും മരിച്ചു. നേരത്തെ Read more

പത്തനംതിട്ടയിൽ സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് ഒരു മരണം
Pathanamthitta auto accident

പത്തനംതിട്ട കരിമാൻതോട് തൂമ്പാക്കുളത്ത് സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് അപകടം. Read more

എറണാകുളം റെയിൽവേ സ്റ്റേഷനിൽ പെൺകുട്ടിയെ കയറിപ്പിടിച്ച പ്രതി അറസ്റ്റിൽ
Ernakulam railway assault

എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ യുവതിയെ കയറിപ്പിടിച്ച തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ. പുനെ-കന്യാകുമാരി Read more

Leave a Comment