2019ലെ പ്രളയ ദുരിതാശ്വാസ തുക തിരിച്ചടയ്ക്കാൻ നോട്ടീസ്; 125 കുടുംബങ്ങൾ പ്രതിസന്ധിയിൽ

Anjana

Kerala flood relief repayment

2019ലെ പ്രളയ ദുരിതാശ്വാസ തുക തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് മലപ്പുറം തിരൂരങ്ങാടിയിലെ 125 കുടുംബങ്ങൾക്ക് റവന്യൂ വകുപ്പ് നോട്ടീസ് അയച്ചു. സാങ്കേതിക പിഴവ് മൂലം 10,000 രൂപ അധികമായി നൽകിയെന്നാണ് അഞ്ച് വർഷത്തിന് ശേഷമുള്ള ഈ വിചിത്ര നടപടിയുടെ കാരണമായി പറയുന്നത്. പ്രളയബാധിതർക്ക് രണ്ട് തവണയായി ആകെ 20,000 രൂപ ലഭിച്ചിരുന്നു. ഇതിൽ നിന്ന് 10,000 രൂപ തിരിച്ചടക്കണമെന്നാണ് നോട്ടീസിലെ ആവശ്യം.

അടച്ചില്ലെങ്കിൽ റവന്യൂ റിക്കവറി പ്രകാരം തുക ഈടാക്കുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. നോട്ടീസ് ലഭിച്ച് ഒരാഴ്ചക്കകം താലൂക്ക് ഓഫീസിൽ പണം തിരിച്ചടക്കണമെന്നാണ് നിർദേശം. അടുത്തിടെ നടത്തിയ ഓഡിറ്റിങ്ങിലാണ് പണം അധികമായി നൽകിയ കാര്യം ശ്രദ്ധയിൽപ്പെട്ടതെന്നും ഉദ്യോഗസ്ഥ പിഴവാണുണ്ടായതെന്നുമാണ് വിശദീകരണം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ, പാവപ്പെട്ട ദുരിതബാധിതർ പണം അടക്കാൻ കഴിയാതെ പ്രതിസന്ധിയിലാണ്. തുക എഴുതി തള്ളണമെന്ന് ദുരിതബാധിതനും രോഗിയുമായ തിരൂരങ്ങാടി സ്വദേശി ബഷീർ കോട്ടപ്പറമ്പിൽ ആവശ്യപ്പെട്ടു. 2019ൽ ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി തെരഞ്ഞെടുത്ത കുടുംബങ്ങൾക്കായിരുന്നു പണം അനുവദിച്ചിരുന്നത്. തിരുവനന്തപുരത്ത് നിന്ന് നേരിട്ടാണ് പണം പ്രളയബാധിതർക്ക് നൽകിയിരുന്നത്. ഈ സാഹചര്യത്തിൽ, പണം എഴുതി തള്ളണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സമരത്തിലേക്ക് കടക്കാൻ തീരുമാനിച്ചിട്ടുണ്ട്.

Story Highlights: Revenue Department sent notices to 125 families to return the relief amount of 2019 flood

Leave a Comment