കോവിഡ് മൂന്നാം തരംഗം; 75% ജനങ്ങൾക്ക് ഒരു ഡോസ് വാക്സിൻ നൽകിയാൽ മരണം കുറയ്ക്കാം

Anjana

Updated on:

കോവിഡ് മൂന്നാംതരംഗം വാക്സിൻ മരണംകുറയ്ക്കാം
കോവിഡ് മൂന്നാംതരംഗം വാക്സിൻ മരണംകുറയ്ക്കാം
Photo Credit: PTI

അടുത്ത 30 ദിവസത്തിനുള്ളിൽ ആകെ ജനസംഖ്യയുടെ 75 ശതമാനത്തെ വാക്സിനേറ്റ് ചെയ്യാൻ സാധിച്ചാൽ കോവിഡ് മരണങ്ങൾ കുറയ്ക്കാമെന്ന് ഐസിഎംആർ പഠനം തെളിയിക്കുന്നു. രാജ്യത്ത് മൂന്നാം തരംഗവുമായി ബന്ധപ്പെട്ട ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഐസിഎംആർന്റെ പുതിയ പഠനം.

30 ദിവസത്തിനുള്ളിൽ 75% ജനങ്ങൾക്ക് ഒരു ഡോസ് വാക്സിനെങ്കിലും നൽകുന്നത് മരണനിരക്ക് 37 ശതമാനം വരെ കുറയ്ക്കുമെന്ന് ഐസിഎംആർ പഠനം തെളിയിക്കുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.5 കടക്കുന്ന പ്രദേശങ്ങളിൽ ദ്രുത കർമ്മ വാക്സിനേഷൻ പദ്ധതി ആരംഭിക്കണമെന്ന നിർദേശവും പഠനം സൂചിപ്പിക്കുന്നു.

കൂടുതൽ പേർക്ക് സിംഗിൾ ഡോസ് വാക്സിനേഷൻ സാധ്യമാക്കുക എന്നതിലാണ് ശ്രദ്ധയെന്നും  അതിനാൽ 18 വയസ്സിനും അതിനു മുകളിൽ  പ്രായമുള്ള 75 ശതമാനം ജനങ്ങൾക്കും ഒറ്റ ഡോസ് വാക്സിൻ നൽകാൻ ഒരു മാസത്തോളം എടുക്കുമെന്ന് ഐസിഎംആറിന്റെ എപ്പിഡെമിയോളജി ആൻഡ് കമ്മ്യൂണിക്കബിൾ ഡിസീസ് വിഭാഗം മേധാവി ഡോ. സമീരൻ പാണ്ഡെ പറഞ്ഞു.

Story Highlights: Vaccinating 75% population with single dose in 30 days may lower COVID deaths, says ICMR