ആന്റിബയോട്ടിക് സാക്ഷരതയ്ക്കായി ‘സൗഖ്യം സദാ’ ക്യാമ്പയിന്‍ ആരംഭിക്കുന്നു

Anjana

Antibiotic literacy campaign Kerala

പത്തനംതിട്ട മൈലപ്ര മാര്‍ കുറിയാക്കോസ് ആശ്രമം ആഡിറ്റോറിയത്തില്‍ ഡിസംബര്‍ 22 ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് ‘സൗഖ്യം സദാ’ എന്ന ആന്റിബയോട്ടിക് സാക്ഷരത യജ്ഞ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ സ്പാര്‍ക്ക് (SPAARK: Students Programme Against Antimicrobial Resistance Kerala) പദ്ധതിയുടെ ഭാഗമായി നാഷണല്‍ സര്‍വീസ് സ്‌കീമുമായി സഹകരിച്ചാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
  എച്ച്.എം.പി.വി. റിപ്പോർട്ടിൽ ആശങ്കയ്ക്ക് വകയില്ല; മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി മന്ത്രി വീണാ ജോർജ്

ആധുനിക ലോകത്തെ അശാസ്ത്രീയമായ മരുന്നുപയോഗ ശീലങ്ങള്‍ തിരിച്ചറിയാനും, അതിലൂടെ സമൂഹത്തില്‍ അവബോധം വളര്‍ത്താനും വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. ഡിസംബര്‍ 21 മുതല്‍ ആരംഭിക്കുന്ന എന്‍.എസ്.എസ്. ക്യാമ്പുകളില്‍ പങ്കെടുക്കുന്ന ഏകദേശം 17,000 വി.എച്ച്.എസ്.ഇ. എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികള്‍ 343 പഞ്ചായത്തുകളിലെ വീടുകളില്‍ സന്ദര്‍ശനം നടത്തും. അവര്‍ അശാസ്ത്രീയമായ മരുന്നുപയോഗത്തിന്റെയും ആന്റിബയോട്ടിക് മരുന്നുകളുടെ അമിത ഉപയോഗത്തിന്റെയും ദോഷഫലങ്ങളെക്കുറിച്ചും, ആന്റിബയോട്ടിക് പ്രതിരോധം തടയുന്നതിനുള്ള ഫലപ്രദമായ മാര്‍ഗങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കും.

പൊതുജനാരോഗ്യത്തിന് ഭീഷണിയായി മാറുന്ന ആന്റിമൈക്രോബിയല്‍ പ്രതിരോധത്തെ നേരിടാന്‍ സംസ്ഥാന സര്‍ക്കാരും സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പും നിരവധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. ആന്റിബയോട്ടിക് മരുന്നുകളുടെ ദുരുപയോഗം തടയുന്നതിനായി പരിശോധനകള്‍ കര്‍ശനമാക്കുകയും, ‘അമൃത്’, ‘വെറ്റ്ബയോട്ടിക്’, ‘ഓപ്പറേഷന്‍ ഡബിള്‍ ചെക്ക്’ തുടങ്ങിയ പേരുകളില്‍ സംസ്ഥാന വ്യാപകമായി റെയ്ഡുകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ഇത്തരം പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് ‘സൗഖ്യം സദാ’ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

  സംസ്ഥാന സ്കൂൾ കലോത്സവം: സുരക്ഷാ ഓഡിറ്റിങ് നടത്തണമെന്ന് സതീശൻ

Story Highlights: Kerala launches statewide campaign to promote antibiotic literacy among students and public

Related Posts

Leave a Comment