മോഷണക്കേസിൽ തെറ്റിദ്ധരിച്ച് ശാന്തിക്കാരനെ കസ്റ്റഡിയിലെടുത്തു; വിവാദമായി

നിവ ലേഖകൻ

temple priest mistaken arrest

മോഷണക്കേസിൽ തെറ്റിദ്ധരിച്ച് ശാന്തിക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവം വിവാദമായി. പത്തനംതിട്ട കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലെ കീഴ്ശാന്തി വിഷ്ണുവിനെയാണ് കൊല്ലം ഇരവിപുരം പൊലീസ് ക്ഷേത്രത്തിൽനിന്ന് കസ്റ്റഡിയിലെടുത്തത്. ദീപാരാധനയ്ക്ക് ശേഷമാണ് പൊലീസ് എത്തി വിഷ്ണുവിനെ കൊണ്ടുപോയത്. മോഷണക്കേസുമായി ബന്ധപ്പെട്ടാണ് കസ്റ്റഡിയെന്ന് അവിടെയുണ്ടായിരുന്നവരോട് പൊലീസ് വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചൊവ്വാഴ്ച സന്ധ്യയ്ക്ക് കസ്റ്റഡിയിലെടുത്ത വിഷ്ണുവിനെ ഒരു രാത്രി മുഴുവൻ സ്റ്റേഷനിൽ പാർപ്പിച്ച ശേഷം ബുധനാഴ്ച ഉച്ചയോടെയാണ് വിട്ടയച്ചത്. ആളുമാറി പിടികൂടിയതാണെന്ന് പിന്നീട് ബോധ്യപ്പെട്ടതോടെയാണ് വിഷ്ണുവിനെ മോചിപ്പിച്ചത്. കഴിഞ്ഞ മാസം കൊല്ലം പൂതക്കാട് ദേവീക്ഷേത്രത്തിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് പൊലീസ് അന്വേഷണം നടത്തിയത്. ക്ഷേത്രത്തിലെ വിളക്കുകൾ അടക്കം മോഷണം പോയതിൽ ശാന്തിക്കാരനെതിരെ ക്ഷേത്രം ഭാരവാഹികൾ പരാതി നൽകിയിരുന്നു.

മോഷണം നടത്തിയ ആളുമായി സാദൃശ്യമുണ്ടെന്ന് കരുതി വിഷ്ണുവിന്റെ ഫോട്ടോ ക്ഷേത്രം ഭാരവാഹികൾ പൊലീസിന് കൈമാറി. ദേവസ്വംബോർഡിലെ താൽക്കാലിക കീഴ്ശാന്തിക്കാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നാണ് ഈ ഫോട്ടോ ലഭിച്ചത്. എന്നാൽ വിഷ്ണുവുമായി യാതൊരു ബന്ധവുമില്ലെന്ന് പിന്നീട് പൂതക്കാട് ക്ഷേത്രം ഭാരവാഹികൾ വ്യക്തമാക്കി. ഇതോടെയാണ് തെറ്റ് മനസ്സിലാക്കിയ പൊലീസ് വിഷ്ണുവിനെ വിട്ടയച്ചത്. അത്താഴപൂജ ഉൾപ്പെടെയുള്ള ചടങ്ങുകൾ ബാക്കി നിൽക്കെ കീഴ്ശാന്തിയെ കൊണ്ടുപോയത് ക്ഷേത്രകർമ്മങ്ങളെ ബാധിച്ചതായി മുരിങ്ങമംഗലം ക്ഷേത്രം ഭാരവാഹികൾ ആരോപിച്ചു.

  ആരോഗ്യ മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു

Story Highlights: Temple priest mistakenly arrested in theft case, released after identity confusion

Related Posts
പത്മനാഭസ്വാമി ക്ഷേത്രത്തിൽ 25 ലിറ്റർ പാൽ മോഷണം; ജീവനക്കാരൻ പിടിയിൽ
Padmanabhaswamy temple theft

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ 25 ലിറ്റർ പാൽ മോഷ്ടിച്ച ജീവനക്കാരൻ പിടിയിലായി. അസിസ്റ്റന്റ് Read more

പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണ്ണ കിരീടം കാണാതായി; അന്വേഷണം ആരംഭിച്ചു
Pazhayannur temple theft

പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ അമൂല്യ രത്നങ്ങൾ പതിച്ച സ്വർണ്ണ കിരീടം കാണാതായി. ക്ഷേത്രത്തിന്റെ Read more

  കണ്ണിലേക്കൊക്കെ..അയാളെ ഞാന് നോക്കി വച്ചിട്ടുണ്ട്'; കൂളായി മോഹൻലാൽ
മലയാലപ്പുഴ ക്ഷേത്രത്തിലെ മോഷണം: മൂന്നാം പ്രതി അറസ്റ്റിൽ, പ്രതിക്ക് 17 കേസുകൾ
temple theft case

മലയാലപ്പുഴ ദേവി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ വീട്ടമ്മയുടെ സ്വർണ്ണമാല കവർന്ന കേസിലെ മൂന്നാം പ്രതിയെ Read more

പന്തീരാങ്കാവ് മഹാവിഷ്ണുക്ഷേത്രത്തിലെ സ്വർണമാല മോഷണം: മേൽശാന്തി അറസ്റ്റിൽ
temple gold theft

കോഴിക്കോട് പന്തീരാങ്കാവ് മഹാവിഷ്ണുക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയ സ്വർണമാല മോഷ്ടിച്ച കേസിൽ മേൽശാന്തി അറസ്റ്റിലായി. Read more

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണ്ണ കേസ്; ജീവനക്കാർ നുണ പരിശോധനക്ക്
Gold theft case

തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്വർണം കാണാതായ സംഭവത്തിൽ ആറ് ജീവനക്കാരെ നുണ Read more

എഴുപുന്ന ക്ഷേത്രത്തിൽ മോഷണം; 20 പവൻ സ്വർണം നഷ്ടം, കീഴ്ശാന്തിയെയും കാണാനില്ല
Alappuzha temple theft

ആലപ്പുഴ എഴുപുന്ന ശ്രീനാരായണപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് 20 പവൻ സ്വർണാഭരണങ്ങൾ Read more

  ആര്യനാട്: 14 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ മധ്യവയസ്കൻ അറസ്റ്റിൽ
തിരുവല്ല ക്ഷേത്രക്കവർച്ച: കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
Temple Robbery

തിരുവല്ലയിലെ പുത്തങ്കാവ് ദേവീക്ഷേത്രത്തിൽ നടന്ന കവർച്ചാക്കേസിൽ കുപ്രസിദ്ധ മോഷ്ടാവ് മാത്തുക്കുട്ടി മത്തായി അറസ്റ്റിലായി. Read more

കാരിക്കുഴി ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കവര്ച്ച: മൂന്ന് പ്രതികള് പിടിയില്
Temple donation box theft Kollam

കാരിക്കുഴി മാടന് നടരാജമൂര്ത്തി ക്ഷേത്രത്തിലെ കാണിക്ക വഞ്ചികള് കുത്തിത്തുറന്ന് പണം കവര്ന്ന മൂന്ന് Read more

കോഴിക്കോട് എരവട്ടൂർ ക്ഷേത്രത്തിൽ മോഷണം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
Temple theft Kozhikode

കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിലെ ക്ഷേത്രത്തിൽ മോഷണം നടന്നു. മുഖം മൂടിയ ഒരാൾ ഭണ്ഡാരം Read more

പള്ളികളും അമ്പലങ്ങളും കേന്ദ്രീകരിച്ച് മോഷണം: പ്രതി പിടിയിൽ
Kerala temple thief arrest

പള്ളികളും അമ്പലങ്ങളും കേന്ദ്രീകരിച്ച് സ്ഥിരമായി മോഷണം നടത്തുന്ന പ്രതിയെ കസബ പോലീസും സിറ്റി Read more

Leave a Comment