നടി ആക്രമണ കേസ്: മുൻ ഡിജിപി ആർ ശ്രീലേഖയ്‌ക്കെതിരെ അതിജീവിത കോടതിയലക്ഷ്യ ഹർജി നൽകി

Anjana

actress assault case contempt petition

കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടി മുൻ ഡിജിപി ആർ ശ്രീലേഖയ്‌ക്കെതിരെ കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചു. വിചാരണക്കോടതിയിലാണ് അതിജീവിത ഈ ഹർജി നൽകിയത്. ദിലീപിനെതിരെ പൊലീസ് കള്ളത്തെളിവുകൾ ഉണ്ടാക്കിയെന്ന ആരോപണത്തിലാണ് നടി ഹർജി സമർപ്പിച്ചിരിക്കുന്നത്.

ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശ്രീലേഖ ഈ ആരോപണം ഉന്നയിച്ചത്. ദിലീപ് നിരപരാധിയാണെന്നും തനിക്ക് ഉത്തമ ബോധ്യമുണ്ടെന്നും അവർ പറഞ്ഞിരുന്നു. ഇതേ കേസിൽ ദിലീപിന് അനുകൂലമായി ശ്രീലേഖ നടത്തിയ പ്രസ്താവനകൾ വിവാദമായിരുന്നു. കാലങ്ങൾക്ക് ശേഷം വീണ്ടും മറ്റൊരു അഭിമുഖത്തിൽ തന്റെ നിലപാട് ആവർത്തിക്കുകയും ചെയ്തു. ദിലീപ് ഈ കേസിൽ ശിക്ഷിക്കപ്പെടില്ലെന്ന് ശ്രീലേഖ ഐപിഎസ് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേസിന്റെ വിചാരണ അന്തിമഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ ശ്രീലേഖ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് കോടതി നടപടികളോടുള്ള അനാദരവാണെന്നാണ് അതിജീവിത ഹർജിയിലൂടെ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അതേസമയം, നടിയെ ആക്രമിച്ച കേസിലെ അന്തിമവാദം ഇന്ന് ആരംഭിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വാദം നടക്കുക. നടൻ ദിലീപ് ഉൾപ്പെടെ 9 പേരാണ് കേസിൽ പ്രതികൾ. കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് ഏഴര വർഷത്തിന് ശേഷം സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു.

  കാസർകോട് ദേശീയപാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച്; രണ്ട് കുട്ടികൾ മരിച്ചു

2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നടിയെ അതിക്രൂരമായി ആക്രമിച്ചത്. 2018 മാർച്ചിൽ ആരംഭിച്ച കേസിന്റെ വിചാരണ നടപടികളാണ്, വർഷങ്ങൾക്കുശേഷം അന്തിമഘട്ടത്തിലേക്ക് എത്തുന്നത്. കേസിൽ സാക്ഷിവിസ്താരം ഒന്നരമാസം മുമ്പ് പൂർത്തിയായിരുന്നു. കോടതിയിൽ ഹാജരാക്കിയ തെളിവുകളുമായി ബന്ധപ്പെട്ട് അന്തിമവാദത്തിന് കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടും. ഒരു മാസത്തിനകം അന്തിമവാദത്തിന്റെ നടപടിക്രമങ്ങൾ പൂർത്തിയാകാനാണ് സാധ്യത.

Story Highlights: Actress assault case survivor files contempt petition against former DGP R Sreelekha for statements on Dileep’s innocence.

Related Posts
നടി ആക്രമണക്കേസ്: തുറന്ന കോടതിയിൽ വിചാരണ വേണമെന്ന അതിജീവിതയുടെ ആവശ്യം തള്ളി
actress assault case

നടിയെ ആക്രമിച്ച കേസിൽ തുറന്ന കോടതിയിൽ വിചാരണ നടത്തണമെന്ന അതിജീവിതയുടെ ആവശ്യം എറണാകുളം Read more

  കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച ആരംഭിച്ചിട്ടില്ല; വെള്ളാപ്പള്ളിയുടെ പരാമർശത്തിന് മറുപടിയുമായി രമേശ് ചെന്നിത്തല
നടി ആക്രമണ കേസ്: മുൻ DGP ആർ ശ്രീലേഖയ്ക്ക് വിചാരണ കോടതി നോട്ടീസ്
actress assault case

നടിയെ ആക്രമിച്ച കേസിൽ മുൻ DGP ആർ ശ്രീലേഖയ്ക്ക് വിചാരണ കോടതി നോട്ടീസ് Read more

നടി ആക്രമണ കേസ്: തുറന്ന കോടതിയിൽ അന്തിമവാദം നടത്തണമെന്ന് അതിജീവിത
actress assault case open court

നടിയെ ആക്രമിച്ച കേസിൽ അന്തിമവാദം തുറന്ന കോടതിയിൽ നടത്തണമെന്ന് ആവശ്യപ്പെട്ട് അതിജീവിത വിചാരണക്കോടതിയിൽ Read more

ശബരിമല വിഐപി ദർശനം: ദിലീപിന് പ്രത്യേക പരിഗണന നൽകിയതിൽ ഹൈക്കോടതി ഗൗരവം കാണിക്കുന്നു
Dileep Sabarimala VIP darshan

ശബരിമലയിൽ നടൻ ദിലീപിന് നൽകിയ വിഐപി പരിഗണന ഗൗരവതരമായ വിഷയമാണെന്ന് കേരള ഹൈക്കോടതി. Read more

കൊച്ചി നടി ആക്രമണ കേസ്: അന്തിമവാദം ഇന്ന് ആരംഭിക്കും, വിധി ഫെബ്രുവരിയിൽ പ്രതീക്ഷിക്കുന്നു
Kochi actress assault case

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ അന്തിമവാദം ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ Read more

നടി ആക്രമണ കേസ്: മെമ്മറി കാർഡ് വിവാദത്തിൽ രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത
actress assault case memory card

കൊച്ചിയിൽ ആക്രമിക്കപ്പെട്ട യുവനടി രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്തയച്ചു. മെമ്മറി കാർഡ് തുറന്നുപരിശോധിച്ചതിൽ Read more

  ശ്രീനാരായണഗുരുവിനെ സനാതന ധര്‍മ്മത്തിന്റെ വക്താവാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി
ദിലീപിന്റെ വിഐപി ദർശനം: പൊലീസ് സഹായിച്ചില്ലെന്ന് സ്പെഷ്യൽ ഓഫീസറുടെ റിപ്പോർട്ട്
Dileep Sabarimala VIP darshan

ശബരിമലയിൽ നടൻ ദിലീപിന്റെയും സംഘത്തിന്റെയും വിഐപി ദർശനത്തിൽ പൊലീസ് സഹായം ചെയ്തില്ലെന്ന് സ്പെഷ്യൽ Read more

ശബരിമല: ദിലീപിന് മുറി അനുവദിച്ചതിൽ ക്രമക്കേടില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്
Sabarimala Dileep room allotment

ശബരിമലയിൽ നടൻ ദിലീപിന് മുറി അനുവദിച്ചതിൽ ക്രമക്കേടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് Read more

ശബരിമല: ദിലീപിന്റെ വിഐപി പരിഗണനയിൽ പുതിയ വെളിപ്പെടുത്തലുകൾ; വിജിലൻസ് റിപ്പോർട്ട് ദേവസ്വം ബോർഡിന് കൈമാറി
Dileep Sabarimala VIP treatment

ശബരിമലയിൽ നടൻ ദിലീപിന് നൽകിയ വിഐപി പരിഗണനയുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ പുറത്തുവന്നു. Read more

ദിലീപിന്റെ വിഐപി ദർശനം: ശബരിമല ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി ദേവസ്വം ബോർഡ്
Sabarimala VIP darshan controversy

ശബരിമലയിൽ നടൻ ദിലീപിന് വിഐപി ദർശനം അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ തിരുവിതാംകൂർ ദേവസ്വം Read more

Leave a Comment