അമ്മു സജീവന്റെ മരണക്കേസ്: മൂന്ന് പ്രതികള്ക്കും ജാമ്യം ലഭിച്ചു

നിവ ലേഖകൻ

Ammu Sajeevan death case bail

പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്ഥിനി അമ്മു സജീവന്റെ മരണക്കേസില് പ്രതികളായ മൂന്ന് വിദ്യാര്ഥിനികള്ക്ക് ജാമ്യം ലഭിച്ചു. പത്തനംതിട്ട ജില്ലാ സെഷന്സ് കോടതിയാണ് കര്ശന വ്യവസ്ഥകളോടെ ഇവര്ക്ക് ജാമ്യം അനുവദിച്ചത്. ആദ്യഘട്ടത്തില് മൂന്നുപേരുടേയും ജാമ്യ ഹര്ജി തള്ളിയ അതേ കോടതിയാണ് ഇപ്പോള് ജാമ്യം നല്കിയിരിക്കുന്നത്. ഇതോടെ മൂന്നു പ്രതികളും ജയില് മോചിതരായി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അമ്മുവിന്റെ മരണവുമായി ബന്ധപ്പെട്ട് നാല് പ്രധാന തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികള്ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം പൊലീസ് ചുമത്തിയത്. സഹപാഠികള് മാനസികമായി പീഡിപ്പിച്ചെന്ന പിതാവിന്റെ പരാതി, കോളജ് നടത്തിയ ആഭ്യന്തര അന്വേഷണ റിപ്പോര്ട്ട്, അമ്മുവിന്റെ ഫോണില് നിന്ന് ലഭിച്ച ഡിജിറ്റല് തെളിവുകള്, കൂടാതെ അമ്മുവിന്റെ മുറിയില് നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിന് സമാനമായ കത്ത് എന്നിവയാണ് പ്രധാന തെളിവുകള്.

  സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിന് പരിഹാരം; സ്കൂൾ യൂണിഫോം ധരിക്കാൻ കുട്ടി തയ്യാറായി

അമ്മുവും മൂന്ന് സഹപാഠികളും ഉറ്റ സുഹൃത്തുക്കളായിരുന്നെങ്കിലും, ഇവര്ക്കിടയിലെ ചെറിയ തര്ക്കങ്ങള് ക്രമേണ വലിയ ഭിന്നതയിലേക്ക് നയിച്ചു. അമ്മുവിനെ ടൂര് കോഡിനേറ്റര് ആക്കിയതുള്പ്പെടെയുള്ള കാര്യങ്ങളില് മൂന്നംഗ സംഘം തര്ക്കത്തില് ഏര്പ്പെട്ടതായും, ഇതിന്റെ പേരില് അമ്മുവിനെ മാനസികമായി സമ്മര്ദ്ദപ്പെടുത്തിയതായും പൊലീസ് കണ്ടെത്തി. കഴിഞ്ഞ ഒക്ടോബറില് അമ്മുവിന്റെ പിതാവ് സജീവ് കോളേജ് പ്രിന്സിപ്പളിന് നല്കിയ പരാതിയെ തുടര്ന്ന് കോളജ് ആഭ്യന്തര അന്വേഷണം നടത്തിയിരുന്നു. എന്നാല്, പ്രതികള് ഇത്തരം സംഭവങ്ങള് ആവര്ത്തിക്കില്ലെന്ന് രേഖാമൂലം എഴുതി നല്കിയിട്ടും മാനസിക പീഡനം തുടര്ന്നതോടെയാണ് രണ്ടാമത്തെ പരാതി നല്കിയത്.

  പിണറായി വിജയന്റെ ഗൾഫ് പര്യടനം ആരംഭിച്ചു

Story Highlights: Three nursing students granted bail in Ammu Sajeevan’s death case in Pathanamthitta

Related Posts
അമ്മു സജീവൻ്റെ മരണം: പത്തനംതിട്ടയിൽ എബിവിപി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം
ABVP educational bandh Pathanamthitta

പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർഥിനി അമ്മു സജീവൻ്റെ മരണത്തിൽ പ്രതിഷേധിച്ച് എബിവിപി നാളെ വിദ്യാഭ്യാസ Read more

  ഹിജാബ് വിവാദം: സെൻ്റ് റീത്ത സ്കൂൾ പ്രിൻസിപ്പാളിന് നന്ദി പറഞ്ഞ് എസ്എഫ്ഐ
അമ്മൂ സജീവന്റെ മരണം: ദുരൂഹത ആരോപിച്ച് സഹോദരൻ രംഗത്ത്
Ammu Sajeevan death investigation

അമ്മൂ സജീവന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് സഹോദരൻ രംഗത്തെത്തി. അമ്മു ആത്മഹത്യ ചെയ്യില്ലെന്നും, Read more

Leave a Comment