വയനാട് ഓട്ടോ ഡ്രൈവർ കൊലപാതകം: കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് കുടുംബം

നിവ ലേഖകൻ

Wayanad auto driver murder

വയനാട്ടിലെ ഓട്ടോ ഡ്രൈവർ നവാസിന്റെ കൊലപാതകത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് കുടുംബം ആരോപിക്കുന്നു. അറസ്റ്റിലായ സുമിൽഷാദിന്റെയും അജിൻഷാദിന്റെയും പിതാവ് സുൽഫിക്കറിന് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് നവാസിന്റെ ബന്ധു അബ്ദുൾ റഷീദ് ആരോപണം ഉന്നയിച്ചു. സുൽഫിക്കറും നവാസും തമ്മിൽ മുൻപ് തർക്കം ഉണ്ടായിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രതിയായ സുമിൽഷാദിനെ ഇന്നോവ കാറിൽ രക്ഷപ്പെടാൻ സഹായിച്ചവരുണ്ടെന്നും അതിലേക്ക് അന്വേഷണം വ്യാപിപ്പിക്കണമെന്നും അബ്ദുൾ റഷീദ് ആവശ്യപ്പെട്ടു. അതേസമയം, അന്വേഷണത്തിന് പ്രത്യേക സംഘം വേണമെന്നാണ് ഡിവൈഎഫ്ഐയുടെ ആവശ്യം. പ്രതികളുടെ ഹോട്ടൽ ലഹരി കേന്ദ്രമായിരുന്നുവെന്ന ആരോപണവും അന്വേഷണ വിധേയമാക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

കഴിഞ്ഞ തിങ്കളാഴ്ച ഥാർ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നവാസ് മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കൾ പൊലീസിനെ സമീപിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് സുമിൽ ഷാദ് ഥാർ ജീപ്പിടിപ്പിച്ച് നവാസിനെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്. ഓട്ടോറിക്ഷയിൽ നവാസ് കയറി പോകുന്ന കാര്യം അജിൻഷാദ് സഹോദരനായ സുമിൽഷാദിനെ ഫോണിൽ വിളിച്ചറിയിച്ചിരുന്നു. തുടർന്ന് റോഡരികിൽ വാഹനത്തിൽ കാത്തിരുന്ന സുമിൻഷാദ് അമിത വേഗത്തിലെത്തി ഓട്ടോറിക്ഷ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇരുവരുടെയും മൊഴിയും സിസിടിവി ദൃശ്യങ്ങളും അടക്കമുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് അപകടം കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്ന് വ്യക്തമായത്.

  സുകുമാരൻ നായർക്കെതിരെ വീണ്ടും പ്രതിഷേധം; പെരിങ്ങരയിൽ ഫ്ലക്സ് ബാനറുകൾ

Story Highlights: Family alleges more people involved in Wayanad auto driver’s murder

Related Posts
വയനാട് ദുരിതബാധിതർക്ക് തുച്ഛമായ തുക അനുവദിച്ചു; കേന്ദ്രത്തിനെതിരെ വിമർശനവുമായി ടി. സിദ്ദീഖ് എം.എൽ.എ.
Wayanad disaster relief

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസത്തിന് കേന്ദ്രം തുച്ഛമായ തുക അനുവദിച്ചെന്ന് ടി. സിദ്ദീഖ് Read more

വയനാട് ഡിസിസി പ്രസിഡന്റായി അഡ്വ. ടി.ജെ. ഐസക് നിയമിതനായി
Wayanad DCC President

വയനാട് ഡിസിസി പ്രസിഡന്റായി അഡ്വ. ടി.ജെ. ഐസക്കിനെ എ.ഐ.സി.സി നിയമിച്ചു. എൻ.ഡി. അപ്പച്ചനെ Read more

വയനാട് ഡിസിസി ട്രഷററായിരുന്ന എൻ.എം. വിജയന്റെ കുടിശ്ശിക കോൺഗ്രസ് തീർത്തു
Congress bank dues

വയനാട് ഡിസിസി ട്രഷററായിരുന്ന എൻ.എം. വിജയന്റെ കുടുംബത്തിന്റെ ബാങ്കിലെ കുടിശ്ശിക കോൺഗ്രസ് തീർത്തു. Read more

രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും വയനാട്ടിലെത്തി
Rahul Gandhi Wayanad visit

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തി. കരിപ്പൂർ Read more

രാഹുലിനൊപ്പം സോണിയ ഗാന്ധി വയനാട്ടിലേക്ക്; രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നു
Sonia Gandhi Wayanad visit

സോണിയ ഗാന്ധി രാഹുൽ ഗാന്ധിയോടൊപ്പം വയനാട്ടിലേക്ക് എത്തുന്നു. വെള്ളിയാഴ്ചയാണ് സന്ദർശനം. മകളും വയനാട് Read more

വയനാട് ചേകാടിയിൽ എത്തിയ ആനക്കുട്ടി ചരിഞ്ഞു
Wayanad baby elephant

വയനാട് പുല്പ്പള്ളി ചേകാടി സ്കൂളിലെത്തിയ ആനക്കുട്ടി ചരിഞ്ഞു. കര്ണാടകയിലെ നാഗര്ഹോളെ കടുവാ സങ്കേതത്തിലെ Read more

  ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ്; രോഗിയുടെ വിരലുകൾ മുറിച്ചുമാറ്റിയെന്ന് പരാതി.
വയനാട്ടിൽ ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ
husband murder

വയനാട്ടിൽ ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിലായി. ഭർത്താവ് സ്ഥിരം മദ്യപാനിയായിരുന്നെന്നും Read more

ടി. സിദ്ദിഖ് എംഎൽഎയുടെ ഓഫീസ് ആക്രമിച്ച കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
MLA office attack case

ടി. സിദ്ദിഖ് എംഎൽഎയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. Read more

ജോസ് നെല്ലേടത്തിന്റെ വീട് സന്ദർശിക്കാതെ പ്രിയങ്ക ഗാന്ധി; രാഷ്ട്രീയ വിവാദങ്ങൾക്ക് തുടക്കം
Jose Nelledam suicide

വയനാട്ടിൽ ആത്മഹത്യ ചെയ്ത കോൺഗ്രസ് പഞ്ചായത്ത് അംഗം ജോസ് നെല്ലേടത്തിന്റെ വീട് സന്ദർശിക്കാതെ Read more

Leave a Comment