യൂട്യൂബര് ‘തൊപ്പി’യുടെ മുന്കൂര് ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

നിവ ലേഖകൻ

Thoppi YouTuber bail plea

എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതി ഇന്ന് യൂട്യൂബര് ‘തൊപ്പി’ എന്നറിയപ്പെടുന്ന നിഹാദിന്റെ മുന്കൂര് ജാമ്യാപേക്ഷ പരിഗണിക്കും. തമ്മനത്തെ നിഹാദിന്റെ താമസസ്ഥലത്തുനിന്ന് എംഡിഎംഎ കണ്ടെത്തിയ കേസിലാണ് ഇയാള്ക്കും സുഹൃത്തുക്കള്ക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസെടുത്തതോടെ ഇവര് ഒളിവില് പോയിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നിഹാദിന്റെ ഡ്രൈവര് പൊലീസ് പിടിയിലായതിനെ തുടര്ന്നാണ് തൊപ്പി മുന്കൂര് ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. നിലവില് തൊപ്പിയെ പൊലീസ് പ്രതി ചേര്ത്തിട്ടില്ലെന്ന കാര്യം പൊലീസ് ഇന്ന് കോടതിയെ അറിയിക്കും. കേസുമായി ബന്ധമില്ലെന്നും സെലിബ്രിറ്റി ആയതിനാല് പൊലീസ് തന്നെ കേസില്പ്പെടുത്താന് ശ്രമിക്കുന്നു എന്നുമാണ് ജാമ്യാപേക്ഷയിലെ തൊപ്പിയുടെ വാദം.

നേരത്തെ തൊപ്പിയുടെ മുന്കൂര് ജാമ്യാപേക്ഷയില് കോടതി പൊലീസിനോട് റിപ്പോര്ട്ട് തേടിയിരുന്നു. ഡിസംബര് നാലിനുള്ളില് റിപ്പോര്ട്ട് സമര്പ്പിക്കാന് പാലാരിവട്ടം പൊലീസിനാണ് നിര്ദേശം നല്കിയത്. നിഹാദിന്റെ സുഹൃത്തുക്കളായ 3 യുവതികള് ഉള്പ്പടെ മറ്റ് 6 പേരുടെ മൂന്കൂര് ജാമ്യാപേക്ഷയിലും കോടതി റിപ്പോര്ട്ട് തേടിയിട്ടുണ്ട്.

അടുത്തിടെ, ‘തൊപ്പി’ എന്ന കഥാപാത്രത്തെ താന് ഉപേക്ഷിക്കുകയാണെന്നും നിഹാദ് എന്ന യഥാര്ഥ വ്യക്തിത്വത്തിലേക്ക് മടങ്ങി ജീവിതത്തിലേക്ക് തിരികെ വരാനുള്ള ശ്രമമമാണെന്നും ഇയാള് യൂട്യൂബിലൂടെ പ്രഖ്യാപിച്ചിരുന്നു. വ്യത്യസ്തമായ സംസാര ശൈലിയിലൂടെ സമൂഹമാധ്യമങ്ങളില് ഏറെ ഫോളോവേഴ്സിനെ സൃഷ്ടിച്ച തൊപ്പി, അശ്ലീല സംഭാഷണത്തിന്റെയും മറ്റും പേരില് വിമര്ശനവും അറസ്റ്റുമുള്പ്പടെ നേരിട്ടിട്ടുണ്ട്.

  എഎസ്പിയുടെ പേരിൽ വ്യാജ ഇമെയിൽ: പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

Story Highlights: YouTuber ‘Thoppi’ seeks anticipatory bail in drug case, court to consider plea today

Related Posts
മകനെതിരെ വ്യാജ ലഹരിമരുന്ന് കേസ്: സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പോലീസിനെതിരെ പരാതി നൽകി
false drug case

ചേരാനെല്ലൂർ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐക്കെതിരെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി നാസർ പരാതി നൽകി. Read more

പൂജപ്പുരയിൽ എസ്ഐക്ക് കുത്തേറ്റു; കഞ്ചാവ് കേസ് പ്രതി ഒളിവിൽ
police officer stabbed

തിരുവനന്തപുരം പൂജപ്പുരയിൽ എസ്ഐ സുധീഷിന് കുത്തേറ്റു. കഞ്ചാവ് കേസ് പ്രതിയായ ശ്രീജിത്ത് ഉണ്ണിയാണ് Read more

എക്സൈസിനെതിരെ യു പ്രതിഭ എംഎൽഎ
U Prathibha MLA

ലഹരിമരുന്ന് കേസുകളിലെ അന്വേഷണ രീതികളെ വിമർശിച്ച് യു. പ്രതിഭ എംഎൽഎ. തെറ്റിദ്ധാരണയുടെ പേരിൽ Read more

  എളമരം കരീമിന് അറസ്റ്റ് വാറണ്ട്; ഭൂമി തട്ടിപ്പ് കേസിൽ കോടതിയിൽ ഹാജരാകാതെ
കളമശ്ശേരി കഞ്ചാവ് കേസ്: കെഎസ്യു പ്രവർത്തകർ ഉൾപ്പെട്ടിട്ടില്ലെന്ന് അലോഷ്യസ് സേവ്യർ
Kalamassery drug case

കളമശ്ശേരി പോളിടെൿനിക് ഹോസ്റ്റലിൽ നടന്ന കഞ്ചാവ് വേട്ടയിൽ കെഎസ്യു പ്രവർത്തകർ ഉൾപ്പെട്ടിട്ടില്ലെന്ന് സംസ്ഥാന Read more

കളമശ്ശേരി കഞ്ചാവ് കേസ്: എസ്എഫ്ഐ ഗൂഢാലോചന നടത്തിയെന്ന് കെഎസ്യു
Kalamassery drug case

കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ എസ്എഫ്ഐ ഗൂഢാലോചന നടത്തിയെന്ന് Read more

യു പ്രതിഭ എംഎൽഎയുടെ മകനെതിരെയുള്ള കഞ്ചാവ് കേസ്: എക്സൈസ് അന്വേഷണം ആരംഭിച്ചു
Excise Department

യു. പ്രതിഭ എംഎൽഎയുടെ മകനെതിരെയുള്ള കഞ്ചാവ് കേസിൽ എക്സൈസ് വകുപ്പ് അന്വേഷണം ആരംഭിച്ചു. Read more

ഷൈൻ ടോം ചാക്കോ കൊക്കെയ്ൻ കേസിൽ നിന്ന് വെറുതെ; പിതാവ് സി.പി. ചാക്കോയുടെ പ്രതികരണം
Shine Tom Chacko

കൊക്കെയ്ൻ കേസിൽ ഷൈൻ ടോം ചാക്കോയെ കോടതി വെറുതെ വിട്ടു. കേസ് കെട്ടിച്ചമച്ചതാണെന്നും Read more

  മകനെതിരെ വ്യാജ ലഹരിമരുന്ന് കേസ്: സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പോലീസിനെതിരെ പരാതി നൽകി
ഷൈന് ടോം ചാക്കോ ലഹരി കേസില് കുറ്റവിമുക്തന്
Shine Tom Chacko

കൊച്ചി കടവന്ത്രയിലെ ലഹരി കേസില് നടന് ഷൈന് ടോം ചാക്കോയടക്കം എട്ട് പ്രതികളെയും Read more

എറണാകുളം സബ് ജയിലിൽ നിന്ന് ചാടിയ പ്രതി പിടിയിൽ
Prison Escape

എറണാകുളം സബ് ജയിലിൽ നിന്ന് ചാടിയ പ്രതിയെ പോലീസ് പിടികൂടി. ലഹരിമരുന്ന് കേസിൽ Read more

ഹണി റോസ് പരാതി: മുൻകൂർ ജാമ്യാപേക്ഷയുമായി രാഹുൽ ഈശ്വർ
Honey Rose Case

ഹണി റോസിന്റെ പരാതിയിൽ രാഹുൽ ഈശ്വർ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഹൈക്കോടതി നാളെ Read more

Leave a Comment