വ്യാജ മാട്രിമോണി സൈറ്റുകളിലൂടെ വൻ തട്ടിപ്പ്; 500-ലധികം പേരെ കബളിപ്പിച്ച യുവാവ് അറസ്റ്റിൽ

Anjana

fake matrimonial website scam

വ്യാജ മാട്രിമോണി സൈറ്റുകളിലൂടെ വൻ തട്ടിപ്പ് നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. ഛത്തീസ്ഗഡ് ബിലാസ്പൂർ സ്വദേശിയായ ഹരീഷ് ഭരദ്ധ്വാജ് എന്ന യുവാവാണ് അറസ്റ്റിലായത്. ഇയാൾ നിർമ്മിച്ച ആറ് വ്യാജ മാട്രിമോണി വെബ്‌സൈറ്റുകളിലൂടെ അഞ്ഞൂറിലധികം പേരെ കബളിപ്പിച്ചതായി പൊലീസ് കണ്ടെത്തി.

ഇന്ത്യൻ റോയൽ മാട്രിമോണി, സെർച്ച് റിഷ്തെ, ഡ്രീം പാർട്ണർ ഇന്ത്യ, 7 ഫേരെ മാട്രിമോണി, സംഘം വിവാഹ്, മൈ ശാദി പ്ലാന്നർ എന്നീ പേരുകളിലായിരുന്നു വ്യാജ വെബ്‌സൈറ്റുകൾ. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഇവയുടെ പരസ്യം നൽകി ആളുകളെ ആകർഷിക്കുകയായിരുന്നു. ഇന്റർനെറ്റിൽ നിന്ന് യുവതികളുടെ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് വെബ്‌സൈറ്റുകളിൽ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വെബ്‌സൈറ്റ് സന്ദർശകർക്ക് വാട്സ്ആപ്പിലൂടെയായിരുന്നു തുടർ സേവനങ്ങൾ. ഇവിടെ യുവതികളുടെ ചിത്രങ്ങളും വിവരങ്ങളും നൽകി. കോൾ സെന്റർ സേവനവും വാഗ്ദാനം ചെയ്തു. പിന്നീട് വിവാഹ വേദി, വസ്ത്രം, ആഭരണം എന്നിവയ്ക്കായി പണം ആവശ്യപ്പെടും. ഇത്തരത്തിൽ ഒരാളിൽ നിന്ന് പരമാവധി ഒന്നര ലക്ഷം രൂപ വരെ പല തവണ തട്ടിയെടുത്തതായി പൊലീസ് കണ്ടെത്തി. ഈ വ്യാജ മാട്രിമോണി തട്ടിപ്പിലൂടെ നിരവധി പേർ വഞ്ചിക്കപ്പെട്ടതായി പൊലീസ് പറഞ്ഞു.

Story Highlights: Man arrested for scamming over 500 people through fake matrimonial websites

Leave a Comment