കൊടകരയിൽ സ്ത്രീകളെ ഉപദ്രവിച്ച യുവാവ് പിടിയിൽ; ഒന്നര വർഷമായി തുടരുന്ന ഭീതി അവസാനിച്ചു

Anjana

Kerala women harassment arrest

കൊടകര പൊലീസിന്റെ പിടിയിലായ യുവാവ് ഇരുട്ടു വീണാൽ ബൈക്കിലെത്തി സ്ത്രീകളെ ഉപദ്രവിക്കുന്ന സംഭവം വലിയ ചർച്ചയായിരിക്കുകയാണ്. പാപ്പാളിപാടത്ത് താമസിക്കുന്ന മറ്റത്തൂർകുന്ന് സ്വദേശി പത്തമടക്കാരൻ വീട്ടിൽ 31 വയസുള്ള ഷനാസാണ് പിടിയിലായത്. മറ്റത്തൂർകുന്ന്, ആറ്റപ്പിള്ളി, മൂലംകുടം എന്നീ പ്രദേശങ്ങളിൽ ഇരുട്ടു വീണു തുടങ്ങുന്ന സമയത്ത് ബൈക്കിൽ സഞ്ചരിച്ച് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന സ്ത്രീകളെ ഉപദ്രവിക്കുന്നതായിരുന്നു ഇയാളുടെ രീതി.

പെട്ടെന്നുള്ള ആക്രമണത്തിൽ സ്ത്രീകൾ ഭയപ്പെടുകയും സ്കൂട്ടറിൽ നിന്നും മറിഞ്ഞു വീഴുന്നതും പതിവായിരുന്നു. മറ്റത്തൂർകുന്ന് സ്വദേശിനിയുടെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ആളൊഴിഞ്ഞ സ്ഥലങ്ങളിലും വഴിവിളക്കില്ലാത്ത ഇടങ്ങളിലും ഇയാളെ പിടികൂടാൻ പൊലീസ് നിരീക്ഷണം നടത്തിയിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഒന്നര കൊല്ലമായി ഈ രീതിയിൽ സ്ത്രീകൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത വിധത്തിൽ ഇയാൾ ഭീതി പരത്തിയിരുന്നതായി പൊലീസ് പറഞ്ഞു. പല സ്ത്രീകളും പുറത്ത് പറയാൻ മടിയുള്ളതിനാൽ പരാതികളുമായി സ്റ്റേഷനിൽ എത്തിയിരുന്നില്ല. എന്നാൽ പോലീസ് അന്വേഷണം തുടങ്ങിയപ്പോൾ പല സ്ത്രീകളും ഇത് വെളിപ്പെടുത്തുകയും വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ വിവരങ്ങൾ പങ്കുവെച്ചും പൊലീസുമായി സഹകരിച്ചു.

വൈകുന്നേരം സമയങ്ങളിൽ മഫ്തിയിൽ പോലീസും നാട്ടുകാരും പലയിടങ്ങളിലായി ഒളിഞ്ഞിരുന്നും മറ്റും നടത്തിയ നിരീക്ഷണത്തിനു ഒടുവിലാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്. ഡിവൈഎസ് പി കെ. സുമേഷിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ സിഐ പി.കെ. ദാസ്, എസ്ഐമാരായ വി.പി. അരിസ്റ്റോട്ടിൽ, ഇ.എ. സുരേഷ്, എഎസ്ഐമാരായ സജു പൗലോസ്, ആഷ്ലിൻ ജോൺ എന്നിവർ ഉണ്ടായിരുന്നു. പിടിയിലായ ഷനാസിന് സമാനസംഭവത്തിൽ ചേർത്തല പോലീസ് സ്റ്റേഷനിൽ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Story Highlights: Kerala police arrest man for harassing women on bike during nightfall in Kodakara

Leave a Comment