നോർക്ക-റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളർഷിപ്പ്: അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 15 വരെ നീട്ടി

Anjana

NORKA-ROOTS Directors Scholarship

പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക-റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളർഷിപ്പിന് അപേക്ഷ നൽകേണ്ട അവസാന തീയതി ഡിസംബർ 15 വരെ നീട്ടിയിരിക്കുന്നു. രണ്ട് വർഷത്തിലധികമായി വിദേശത്ത് ജോലി ചെയ്യുന്ന, വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപ വരെയുളള പ്രവാസികേരളീയരുടെയും മുൻ പ്രവാസികളുടേയും മക്കൾക്കാണ് അപേക്ഷിക്കാൻ കഴിയുക. ബിരുദാനന്തര ബിരുദ കോഴ്സുകൾക്കും പ്രൊഫഷണൽ ഡിഗ്രി കോഴ്സുകൾക്കും 2024-25 അധ്യയന വർഷത്തിലെ ഒന്നാംവർഷ വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പിന് അർഹത.

പഠിക്കുന്ന കോഴ്സിനുവേണ്ട യോഗ്യതാപരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് കരസ്ഥമാക്കിയവരാകണം അപേക്ഷകർ. റഗുലർ കോഴ്‌സുകൾക്കും കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച കോഴ്‌സുകൾക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാൻ കഴിയും. www.scholarship.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈനായി മാത്രമേ അപേക്ഷ നൽകാനാകൂ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിശദവിവരങ്ങൾക്ക് 0471-2770528 / 2770543 / 2770500 എന്നീ നമ്പറുകളിലും നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവീസ്) എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്. ഈ സ്കോളർഷിപ്പ് പദ്ധതി പ്രവാസി കുടുംബങ്ങളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസം നേടുന്നതിന് സാമ്പത്തിക സഹായം നൽകുന്നതിലൂടെ അവരുടെ ഭാവി മെച്ചപ്പെടുത്താൻ സഹായിക്കും.

Story Highlights: NORKA-ROOTS extends deadline for Directors Scholarship for higher education of NRI children to December 15

Leave a Comment