പാലക്കാട്, ചേലക്കര എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഡിസംബർ 4ന്

നിവ ലേഖകൻ

Kerala MLA oath-taking

പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച നിയുക്ത എം എൽ എമാരുടെ സത്യപ്രതിജ്ഞ ഡിസംബർ 4ന് നടക്കും. ചേലക്കരയിൽ നിന്ന് ജയിച്ച യു ആർ പ്രദീപും പാലക്കാട് നിന്ന് ജയിച്ച രാഹുൽ മാങ്കൂട്ടത്തിലും ഉച്ചക്ക് 12 മണിക്ക് നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്യും. പാർട്ടി സമ്മേളനങ്ങൾ നടക്കുന്നതിനാൽ സഭ ചേരുന്നതിന് സി പി ഐ എം അസൗകര്യം അറിയിച്ചിരുന്നു. യു ഡി എഫും യോജിപ്പ് അറിയിച്ചതോടെയാണ് മെമ്പേഴ്സ് ലോഞ്ചിൽ വെച്ച് സത്യപ്രതിജ്ഞ നടത്താൻ ധാരണയായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചേലക്കര മണ്ഡലത്തിൽ 12201 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു ആര് പ്രദീപ് തുടര്ച്ചയായി ഏഴാം തവണയും ഇടതുകോട്ടയില്ത്തന്നെ നിലനിര്ത്തിയത്. യു ഡി എഫ് സ്ഥാനാർത്ഥിയായ രമ്യ ഹരിദാസിന് 52626 വോട്ടുകളാണ് മണ്ഡലത്തിൽനിന്ന് ലഭിച്ചത്. 2016ൽ യു ആർ പ്രദീപ് നേടിയതിനേക്കാൾ ഭൂരിപക്ഷം ഇത്തവണ നേടിയതും യു ഡി എഫിന് തിരിച്ചടിയായി.

  മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ പ്രദീപ് കുമാർ ചുമതലയേറ്റു

പാലക്കാട് മണ്ഡലത്തിൽ യുഡിഎഫിന്റെ സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ 18,840 വോട്ടുകൾക്കാണ് വിജയം ഉറപ്പിച്ചത്. ഇത് പാലക്കാട് എംപി ഷാഫി പറമ്പിലിന്റെ ഏറ്റവും ഉയർന്ന ഭൂരിപക്ഷവും മറികടന്നുകൊണ്ടുള്ള വിജയമായിരുന്നു. ഈ രണ്ട് മണ്ഡലങ്ങളിലെയും വിജയം യുഡിഎഫിന് വലിയ ആത്മവിശ്വാസം നൽകിയിട്ടുണ്ട്.

Story Highlights: U R Pradeep and Rahul Mamkootathil to take oath as MLAs on December 4th in Kerala Assembly

Related Posts
ദേശീയപാത പൊളിഞ്ഞപ്പോള് അനാഥമായി; കേന്ദ്ര, സംസ്ഥാന സര്ക്കാരുകളെ പരിഹസിച്ച് മുരളീധരന്
National Highway Issues

ദേശീയപാത നിർമ്മാണത്തിലെ അപാകതകളിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളെ പരിഹസിച്ച് കെ. മുരളീധരൻ. ദേശീയപാതയ്ക്ക് Read more

ദേശീയപാത നിർമ്മാണത്തിൽ സംസ്ഥാനത്തിന് പങ്കില്ല; കുറ്റപ്പെടുത്തുന്നത് അവസരം കിട്ടിയവർ: മുഖ്യമന്ത്രി
National highway projects

ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചെയ്യുന്നത് ദേശീയപാത അതോറിറ്റിയാണെന്ന് മുഖ്യമന്ത്രി പിണറായി Read more

  ദുരിതബാധിതരുടെ കണ്ണീർ കാണാതെ വാർഷികം; മുഖ്യമന്ത്രി നീറോയെപ്പോലെ: സണ്ണി ജോസഫ്
കെപിസിസി പുനഃസംഘടനയെ എതിര്ത്ത് കെ സുധാകരന്
KPCC reorganization

കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കെ. സുധാകരൻ ഭാരവാഹി യോഗത്തിൽ തന്റെ എതിർപ്പ് അറിയിച്ചു. Read more

കോൺഗ്രസ് 40 സീറ്റിലൊതുങ്ങും, മുരളീധരനെ ചിലർ ചതിച്ചു; തുറന്നടിച്ച് പത്മജ വേണുഗോപാൽ
Muraleedharan betrayal allegation

നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 40 സീറ്റിൽ ഒതുങ്ങുമെന്ന് ബിജെപി നേതാവ് പത്മജാ വേണുഗോപാൽ Read more

“മാറാത്തത് ഇനി മാറും”: സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ, ഷൈൻലാലിന് ബിജെപി അംഗത്വം
Kerala political news

വികസിത കേരള കൺവെൻഷൻ മുന്നോട്ട് വെക്കുന്നത് മാറാത്തത് ഇനി മാറും എന്ന മുദ്രാവാക്യമാണെന്ന് Read more

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ പ്രദീപ് കുമാർ ചുമതലയേറ്റു
Chief Minister's Secretary

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എ. പ്രദീപ് കുമാർ ചുമതലയേറ്റു. രാവിലെ 10 മണിയോടെ Read more

പിണറായി സര്ക്കാരിന്റേത് അഴിമതി ഭരണമെന്ന് രമേശ് ചെന്നിത്തല
Kerala government criticism

രണ്ടാം പിണറായി സര്ക്കാരിനെതിരെ രൂക്ഷ വിമര്ശനവുമായി കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സര്ക്കാരിന്റെ Read more

ദേശീയപാത തകർച്ച; സർക്കാരിനെതിരെ ആഞ്ഞടിച്ച് വി.ഡി. സതീശൻ
Kerala government criticism

മലപ്പുറം ദേശീയപാതയിലെ തകർച്ചയിൽ സർക്കാരിനെതിരെ വി.ഡി. സതീശൻ രംഗത്ത്. ദേശീയപാത നിർമ്മാണത്തിലെ ക്രമക്കേടുകൾക്കെതിരെയും Read more

വന്യജീവി ആക്രമണം; മുഖ്യമന്ത്രി യോഗം വിളിക്കണം; സർക്കാരിനെതിരെ സണ്ണി ജോസഫ്
wildlife attacks kerala

വന്യജീവി ആക്രമണങ്ങളിൽ സർക്കാരിന്റെ അലംഭാവത്തിനെതിരെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വിമർശനം ഉന്നയിച്ചു. Read more

Leave a Comment