പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവന്റെ മരണക്കേസിൽ പ്രതികൾക്കെതിരെ പൊലീസ് കൂടുതൽ വകുപ്പുകൾ ചുമത്തി. മൂന്നു പ്രതികൾക്കെതിരെയും പട്ടികജാതി – പട്ടികവർഗ പീഡന നിരോധന നിയമ പ്രകാരമുള്ള വകുപ്പുകളാണ് ചേർത്തത്. ഇതു സംബന്ധിച്ച റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചു. പുതിയ വകുപ്പുകൾ കൂട്ടിച്ചേർത്ത സാഹചര്യത്തിൽ കേസിന്റെ അന്വേഷണ ചുമതല ഡിവൈഎസ്പി ഏറ്റെടുത്തു.
അറസ്റ്റിലായ മൂന്നു വിദ്യാർത്ഥിനികളുടെയും മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളുമായുള്ള തെളിവെടുപ്പ് പൂർത്തിയാക്കിയതായും പൊലീസ് അറിയിച്ചു. ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തായിരുന്നു അമ്മു സജീവിന്റെ സഹപാഠികളെ പൊലീസ് അറസ്റ്റ് ചെയ്തത്.
കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ മൂന്നു പ്രതികളെയും നാളെ കോടതിയിൽ ഹാജരാക്കും. കേസിൽ പുതിയ വകുപ്പുകൾ ചേർത്തതോടെ അന്വേഷണം കൂടുതൽ വിപുലമാകുമെന്നാണ് സൂചന. പ്രതികൾക്കെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
Story Highlights: Police add SC-ST Prevention of Atrocities Act charges against accused in Ammu Sajeev’s death case