പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്: പ്രതി രാഹുൽ 14 ദിവസത്തേക്ക് റിമാൻഡിൽ

നിവ ലേഖകൻ

Pantheeramkavu domestic violence case

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പ്രതിയായ രാഹുലിനെ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കേസ് 29 ന് കോടതി പരിഗണിക്കും. പറവൂർ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ ഭർത്താവ് രാഹുലിനെതിരെ പൊലീസ് എഫ്ഐആര് രജിസ്റ്റർ ചെയ്തത്. നേരത്തെ സമാനമായ പരാതിയിൽ രജിസ്റ്റർ ചെയ്തിരുന്ന കേസ് ഹൈക്കോടതി റദ്ദാക്കിയ ശേഷം ഇരുവരും ഒരുമിച്ച് താമസിച്ച് വരികയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഭക്ഷണത്തിൽ ഉപ്പ് പോരെന്നതടക്കമുള്ള കാരണങ്ങൾ പറഞ്ഞ് ഭർത്താവ് തന്നെ ക്രൂരമായി മർദ്ദിച്ചെന്ന പുതിയ പരാതിയുമായാണ് യുവതി പൊലീസിനെ സമീപിച്ചത്. മുഖത്തും ശരീരത്തിലും മർദ്ദനമേറ്റത്തിന്റെ പാടുകളുമായി ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കൽ കോളജിലെത്തിയ യുവതി ഇന്ന് രാവിലെയാണ് സ്വന്തം വീട്ടുകാർക്കൊപ്പം പൊലീസിൽ പരാതി നൽകാൻ എത്തിയത്.

വീട്ടിൽ വച്ചും ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആംബുലൻസിൽ വച്ചും യുവതിയെ രാഹുൽ മർദ്ദിച്ചതായി എഫ്ഐആറിൽ പറയുന്നു. മുഖത്തും തലയ്ക്കും കൈകൊണ്ട് ഇടിച്ചതായും, മരണം വരെ സംഭവിക്കുമായിരുന്നുവെന്നും എഫ്ഐആറിലുണ്ട്. ഇന്നു പുലർച്ചെയാണ് രാഹുൽ പി ഗോപാലിനെ കസ്റ്റഡിയിൽ എടുത്തത്.

  കെ.എം. ഷാജഹാന് ജാമ്യം; പോലീസിൻ്റെ അറസ്റ്റ് നടപടിയെ ചോദ്യം ചെയ്ത് കോടതി

Story Highlights: Rahul remanded for 14 days in Pantheeramkavu domestic violence case

Related Posts
കാസർഗോഡ് കാഞ്ഞങ്ങാട്ട് വീട്ടിൽ സൂക്ഷിച്ച സ്വർണവും പണവും കവർന്നു; പോലീസ് അന്വേഷണം ആരംഭിച്ചു
Kasaragod theft case

കാസർഗോഡ് കാഞ്ഞങ്ങാട് ഒരു വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും മോഷണം പോയി. ഏഴ് Read more

മുഖ്യമന്ത്രിയുടെ പരാമർശത്തിൽ മറുപടിയുമായി ഡിജിപി റവാഡ ചന്ദ്രശേഖർ
RSS Casa Relation

മുഖ്യമന്ത്രിയുടെ ആർ.എസ്.എസ് - കാസ കൂട്ടുകെട്ട് പരാമർശത്തിൽ ഡിജിപി റവാഡ ചന്ദ്രശേഖർ പ്രതികരിച്ചു. Read more

കോഴിക്കോട് പയ്യാനക്കലിൽ മദ്രസ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പ്രതി പിടിയിൽ
Madrasa student kidnap attempt

കോഴിക്കോട് പയ്യാനക്കലിൽ മദ്രസ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി. കാസർഗോഡ് Read more

  ഭൂട്ടാൻ വാഹനക്കടത്ത്: കേരള പൊലീസിൻ്റെ സഹായം തേടി കസ്റ്റംസ്
പൊലീസ് മർദനമുണ്ടായാൽ കർശന നടപടിയെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ
police brutality

പൊലീസ് മർദനമുണ്ടായാൽ കർശന നടപടിയുണ്ടാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി. Read more

ബാൾട്ടി എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന സിനിമയെന്ന് ഷൈൻ നിഗം
Shine Nigam Ballti

ഷൈൻ നിഗം അഭിനയിച്ച ബാൾട്ടി എന്ന സിനിമ തിയേറ്ററുകളിൽ മികച്ച വിജയം കൈവരിക്കുന്നു. Read more

കെ ജെ ഷൈൻ അപകീർത്തി കേസ്: മെറ്റ വിവരങ്ങൾ കൈമാറിയെന്ന് പൊലീസ്
KJ Shine Defamation case

സിപിഐഎം നേതാവ് കെ ജെ ഷൈൻ നൽകിയ അപകീർത്തി കേസിൽ മെറ്റ, പൊലീസിന് Read more

പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ രണ്ടിന് കോഴിക്കോട് നടക്കും: എം. മെഹബൂബ്
Palestine solidarity meet

എൽഡിഎഫിന്റെ പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഒക്ടോബർ രണ്ടിന് കോഴിക്കോട്ട് നടക്കുമെന്ന് സി.പി.ഐ.എം ജില്ലാ Read more

  മോഹൻലാലിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി: 'റിയൽ ഒജി' എന്ന് വിശേഷണം
താമരശ്ശേരിയിൽ മദ്യലഹരിയിൽ യുവാക്കളുടെ ആക്രമണം; രണ്ടുപേർക്ക് പരിക്ക്
Thamarassery attack case

താമരശ്ശേരിയിൽ മദ്യലഹരിയിൽ യുവാക്കൾ നടത്തിയ ആക്രമണത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു. അടിവാരത്തെ ചുമട്ടുതൊഴിലാളി ബാബുവിനും, Read more

Attempt to murder

കോഴിക്കോട് താമരശ്ശേരിയിൽ സ്വത്തിനു വേണ്ടി അമ്മയെ ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ച മകനെതിരെ Read more

കൊല്ലം കടയ്ക്കലിൽ തെളിവെടുപ്പിനിടെ മോഷ്ടാക്കൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു
Theft case accused escape

കൊല്ലം കടയ്ക്കലിൽ തെളിവെടുപ്പിനിടെ മോഷണക്കേസ് പ്രതികൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. കൈവിലങ്ങുകളോടെയാണ് Read more

Leave a Comment