കെ നവീൻ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം വേണമെന്ന് ആവശ്യം

Anjana

K Naveen Babu death CBI probe

കണ്ണൂർ ADM ആയിരുന്ന കെ നവീൻബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ ഹൈക്കോടതിയിൽ ഹർജി നൽകി. നവീൻ ബാബുവിനെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്ന സംശയം തള്ളിക്കളയാനാകില്ലെന്ന് ഹർജിയിൽ പറയുന്നു. പൊലീസ് അന്വേഷണത്തിലെ വീഴ്ചകൾ അക്കമിട്ട് പറഞ്ഞാണ് മഞ്ജുഷ കോടതിയെ സമീപിച്ചത്. സിപിഐഎം നേതാവ് പി പി ദിവ്യ പ്രതിയായ കേസിൽ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ലെന്നും ഹർജിയിൽ പറയുന്നു.

കെ നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി നേതാവ് വി മുരളീധരനും ആവശ്യപ്പെട്ടു. നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും മരണത്തിൽ കണ്ണൂർ ജില്ലാ കളക്ടറുടെ പങ്ക് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പി പി ദിവ്യയ്ക്ക് ഭരണതലത്തിൽ വലിയ പിടിപാടുണ്ടെന്നും മരണത്തിനു ശേഷവും പ്രതിയായ ദിവ്യയും മറ്റും നവീൻ ബാബുവിനെ വേട്ടയാടുന്നത് തുടരുകയാണെന്നും ഹർജിയിൽ ആരോപിക്കുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മരണത്തിനുശേഷമുള്ള ഇൻക്വസ്റ്റ് നടപടികളിൽ മനപ്പൂർവമായ വീഴ്ച ഉണ്ടായെന്നും ആരോപണമുണ്ട്. അടുത്ത ബന്ധുവിന്റെ സാന്നിധ്യം പോലുമില്ലാതെ പൂർത്തിയാക്കിയ നടപടിക്രമങ്ങൾ കൊലപാതകം മറച്ചുവയ്ക്കാനായിരുന്നോയെന്നും സംശയം ഉന്നയിക്കുന്നു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം സിസിടിവി അടക്കമുള്ള ശാസ്ത്രീയ തെളിവുകൾ സമാഹരിച്ചില്ലെന്നും നിർണായക തെളിവുകൾ കുഴിച്ചുമൂടിയെന്നും ഹർജിയിൽ ആരോപിക്കുന്നു. അതിനാൽ നവീൻ ബാബുവിന്റെ മരണത്തിൽ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനും മുഴുവൻ പ്രതികളേയും നിയമത്തിനുമുന്നിൽ എത്തിക്കാനും സിബിഐ അന്വേഷണം വേണമെന്നാണ് ഹർജിയിലെ ആവശ്യം.

Story Highlights: BJP leader V Muraleedharan demands CBI probe into K Naveen Babu’s death, citing dissatisfaction with current investigation

Leave a Comment