കേരളത്തിൽ 8 ജില്ലകളിൽ യെല്ലോ അലേർട്ട്; തമിഴ്നാട്ടിൽ 16 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

നിവ ലേഖകൻ

Kerala Tamil Nadu rainfall alert

സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ 8 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ നാളെയും യെല്ലോ അലേർട്ട് തുടരും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തെക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായി സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമർദ്ദത്തിന്റെ ഫലമായാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. വരുന്ന അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു. തെക്കൻ കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അതേസമയം തമിഴ്നാട്ടില് മഴ ശക്തമാകുന്നു. ചെന്നെ അടക്കം സംസ്ഥാനത്തെ 16 ജില്ലകളിലും പുതുച്ചേരിയിലും കാരയ്ക്കലിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചു.

  തമിഴ്നാട്ടിൽ വീണ്ടും സ്ത്രീധന പീഡനം; വിവാഹം കഴിഞ്ഞ് നാലാം ദിനം യുവതി ജീവനൊടുക്കി

മഴയെ തുടര്ന്ന് മയിലാട്തുറെ, നാഗപട്ടണം, തിരുവാരൂര് ജില്ലകളില് വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് ഇന്ന് അവധിയാണ്. ഡെല്റ്റ ജില്ലകളിലും പുതുച്ചേരിയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ റിപ്പോര്ട്ടുകള്. മയിലാട്തുറെ അടക്കമുള്ള മേഖലകളില് കടല് പ്രക്ഷുബ്ധമാണ്. മല്സ്യത്തൊഴിലാളികള് കടലില് പോകരുതെന്ന് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. രാമേശ്വരത്തും പാമ്പനിലും നാല് മണിക്കൂറിലേറെയായി മൊബൈല് ഫോണ് നെറ്റ്വര്ക്കില് പ്രശ്നങ്ങള് നേരിടുന്നുണ്ട്.

Story Highlights: Heavy rainfall in Kerala and Tamil Nadu prompts weather alerts and precautionary measures

Related Posts
കോട്ടയം മെഡിക്കൽ കോളേജിൽ വാർഡുകൾ മാറ്റി; പഴയ കെട്ടിടം വേണ്ടെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം
Kottayam Medical College

കോട്ടയം മെഡിക്കൽ കോളജിലെ 12, 13, 15 വാർഡുകൾ പുതിയ സർജിക്കൽ ബ്ലോക്കിലേക്ക് Read more

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു; ഗുജറാത്തിലും ഒഡിഷയിലും റെഡ് അലേർട്ട്
North India Rains

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു. ഗുജറാത്തിലെ ബനസ്കന്ത, സബർകന്ത, ആരവലി മേഖലകളിലും ഒഡിഷയിലെ Read more

  ജാനകി സിനിമയ്ക്ക് സെൻസർ തടസ്സം: പ്രതിഷേധവുമായി ഫെഫ്ക
കസ്റ്റഡി മരണം: അജിത് കുമാറിൻ്റെ കുടുംബത്തിന് സഹായവുമായി വിജയ്, സർക്കാർ ജോലിയും വീടും
custodial death

തമിഴ്നാട്ടിലെ ശിവഗംഗയിൽ കസ്റ്റഡിയിൽ മരിച്ച അജിത് കുമാറിൻ്റെ കുടുംബത്തെ നടൻ വിജയ് സന്ദർശിച്ചു. Read more

സംസ്ഥാനത്ത് നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala monsoon rainfall

സംസ്ഥാനത്ത് അടുത്ത നാല് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ Read more

അമേരിക്കയുമായുള്ള കരാർ ക്ഷീര കർഷകർക്ക് ദോഷം ചെയ്യും; കേന്ദ്രത്തെ അറിയിക്കുമെന്ന് മന്ത്രി ചിഞ്ചുറാണി
India-America agreement

അമേരിക്കയുമായി ഒപ്പിടാൻ പോകുന്ന കരാർ കേരളത്തിലെ ക്ഷീര കർഷകർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മന്ത്രി Read more

സംസ്ഥാനത്ത് പകര്ച്ചവ്യാധി വ്യാപനം രൂക്ഷം; പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കടന്നു
Kerala monsoon rainfall

സംസ്ഥാനത്ത് പകര്ച്ചവ്യാധി കേസുകള് വര്ധിക്കുന്നു. പ്രതിദിന പനി ബാധിതരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. Read more

  കോട്ടയം ജയിലിൽ നിന്നും മോഷണക്കേസ് പ്രതി രക്ഷപ്പെട്ടു; നവജാത ശിശുക്കളുടെ കൊലപാതകത്തിൽ പ്രതികൾ റിമാൻഡിൽ
തമിഴ്നാട്ടിൽ വീണ്ടും സ്ത്രീധന പീഡനം; വിവാഹം കഴിഞ്ഞ് നാലാം ദിനം യുവതി ജീവനൊടുക്കി
Dowry Harassment Suicide

തമിഴ്നാട്ടിലെ തിരുവള്ളൂരിൽ സ്ത്രീധന പീഡനത്തെ തുടർന്ന് 24-കാരി ആത്മഹത്യ ചെയ്തു. വിവാഹം കഴിഞ്ഞ് Read more

സ്ത്രീധന പീഡനം: തമിഴ്നാട്ടിൽ നവവധു ജീവനൊടുക്കി
Dowry Harassment Suicide

തമിഴ്നാട്ടിൽ സ്ത്രീധന പീഡനത്തെ തുടർന്ന് നവവധു ആത്മഹത്യ ചെയ്തു. തിരുവള്ളൂർ ജില്ലയിലെ പൊന്നേരി Read more

വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം; വെന്റിലേറ്റർ സഹായം തുടരുന്നു
VS Achuthanandan health

വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. അദ്ദേഹത്തിന്റെ ജീവൻ വെന്റിലേറ്ററിന്റെ സഹായത്തോടെ Read more

വീരപ്പന് സ്മാരകം നിർമ്മിക്കണമെന്ന ആവശ്യവുമായി ഭാര്യ മുത്തുലക്ഷ്മി
Veerappan memorial

വീരപ്പന്റെ കുഴിമാടത്തോട് ചേർന്ന് തമിഴ്നാട് സർക്കാർ സ്മാരകം നിർമ്മിക്കണമെന്ന് ഭാര്യ മുത്തുലക്ഷ്മി ആവശ്യപ്പെട്ടു. Read more

Leave a Comment