തിരഞ്ഞെടുപ്പ് കാലത്തെ വിവാദ പ്രതികരണങ്ങളിൽ നടപടിയെടുക്കാൻ ബിജെപി

Anjana

BJP election responses

തിരഞ്ഞെടുപ്പ് കാലത്തെ വിവാദ പ്രതികരണങ്ങളിൽ നടപടിയെടുക്കാൻ ബിജെപി ഒരുങ്ങുന്നു. എല്ലാ പ്രതികരണങ്ങളുടെയും ഇംഗ്ലീഷ് പരിഭാഷ അയയ്ക്കാൻ പാർട്ടി നിർദേശം നൽകിയിട്ടുണ്ട്. ഈ പ്രതികരണങ്ങൾ ദേശീയ നേതൃത്വം പരിശോധിക്കും. തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ അകറ്റിയ എല്ലാ പ്രതികരണങ്ങളും ശേഖരിക്കുന്നുണ്ട്. സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീറിനാണ് ഇതിന്റെ ചുമതല നൽകിയിരിക്കുന്നത്.

വിവാദ വീഡിയോകളും ദൃശ്യങ്ങളും ശേഖരിച്ച് റിപ്പോർട്ട് തയ്യാറാക്കുന്നുണ്ട്. ദേശീയ നേതാവ് അപരാജിത സാരങ്കി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം രഹസ്യമായി നടത്താനും നിർദേശമുണ്ട്. കൂടുതൽ ദേശീയ നേതാക്കൾ അന്വേഷണ സംഘത്തിൽ ഉണ്ടാകുമെന്ന സൂചനയുമുണ്ട്. പാലക്കാട് തോൽവിയെ തുടർന്ന് ബിജെപിയിൽ അഭിപ്രായ വ്യത്യാസങ്ങൾ തുടരുകയാണ്. സി കൃഷ്ണകുമാറിനെതിരെ ഒരു വിഭാഗം പരസ്യമായി നിലപാടെടുത്തതോടെ ജില്ലാ നേതൃത്വം പ്രതിസന്ധിയിലായി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പരാജയത്തിന് കൗൺസിലർമാരാണ് കാരണമെന്ന റിപ്പോർട്ടിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ഇതിനിടെ ഇന്ന് നഗരസഭാ കൗൺസിൽ യോഗവും ചേരുന്നുണ്ട്. പാലക്കാട് തോൽവിക്ക് പിന്നാലെ ബിജെപി ഭരണമുള്ള നഗരസഭയെ കുറ്റപ്പെടുത്തി നേതൃത്വത്തിന് നൽകിയ വിശദീകരണം പുറത്തായതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. നഗരസഭയ്ക്കെതിരായ വിമർശനങ്ങളിൽ, നേതൃത്വത്തിനെതിരെ നഗരസഭാധ്യക്ഷ പ്രമീളാ ശശിധരൻ തുറന്നടിച്ചു. സ്ഥാനാർഥി നിർണയം പാളിയെന്നും അവർ പറഞ്ഞു.

Story Highlights: BJP to take action on controversial responses during elections

Leave a Comment