കണ്ണൂര് വളപട്ടണത്ത് വന്കവര്ച്ച: പൊലീസ് അന്വേഷണം ശക്തമാക്കി

നിവ ലേഖകൻ

Kannur Valapattanam theft investigation

കണ്ണൂര് വളപട്ടണത്തെ വ്യാപാരിയുടെ വീട്ടില് നടന്ന വന്കവര്ച്ചയുടെ അന്വേഷണം പൊലീസ് ശക്തമാക്കിയിരിക്കുകയാണ്. മന്ന സ്വദേശി അഷ്റഫിന്റെ വീട്ടിലാണ് കവര്ച്ച നടന്നത്. ഒരു കോടി രൂപയും 300 പവനും മോഷണം പോയതായാണ് വീട്ടുടമ അഷറഫ് പൊലീസില് പരാതി നല്കിയിരിക്കുന്നത്. കുടുംബം വീട് പൂട്ടി വിവാഹത്തിന് പോയപ്പോഴായിരുന്നു കവര്ച്ച നടന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അന്വേഷണത്തിന്റെ ഭാഗമായി ഡോഗ്സ് സ്ക്വോഡ് എത്തി സംഭവസ്ഥലത്ത് പരിശോധന തുടരുകയാണ്. മോഷണം നടന്ന വീട്ടിലെത്തിയ പൊലീസ് നായ മണം പിടിച്ച് വളപട്ടണം റെയില്വേ പാളത്തിലേക്ക് പോയെങ്കിലും മറ്റു തുമ്പുകളോ തെളിവുകളോ ഒന്നും ലഭിച്ചില്ല. മോഷണത്തിനു മുന്പോ ശേഷമോ പ്രതികള് റെയില്വേ സ്റ്റേഷനിലേക്ക് പോയതാകാം എന്നാണ് നിഗമനം. സിസിടിവി ദൃശ്യങ്ങള് കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ഊര്ജ്ജിതമാക്കിയിട്ടുണ്ട്.

കവര്ച്ചയില് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം നടത്തുന്നത്. അടുക്കള ഭാഗത്തെ ജനലിന്റെ ഗ്രില്സ് മുറിച്ചു മാറ്റിയാണ് മോഷ്ടാക്കള് അകത്ത് കടന്നത്. അലമാര കുത്തിത്തുറന്ന് ലോക്കറിന്റെ താക്കോല് കൈക്കലാക്കിയായിരുന്നു കവര്ച്ച. മൂന്ന് പേര് വീടിന്റെ വലതുഭാഗത്തെ മതില് ചാടിക്കടക്കുന്നതിന്റെ സിസിടി വി ദൃശ്യങ്ങള് പോലീസിന് ലഭിച്ചിട്ടുണ്ട്. സമീപത്തെ വീടുകളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

  കണ്ണൂരിൽ പി.എസ്.സി പരീക്ഷക്കിടെ ഹൈടെക് കോപ്പിയടി; ഉദ്യോഗാർത്ഥി പിടിയിൽ

Story Highlights: Police intensify investigation into major theft at trader’s house in Kannur Valapattanam, with special team formed and CCTV footage being analyzed

Related Posts
കണ്ണൂരിൽ ബിജെപി നേതാവിന്റെ വീടിന് ബോംബെറിഞ്ഞ സംഭവം; സിപിഐഎം നേതാക്കളുടെ വീടുകൾക്ക് ബോംബെറിയുമെന്ന് ഭീഷണി
Bomb attack

കണ്ണൂരിൽ ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ പ്രതികരണവുമായി ബിജെപി നേതാവ്. Read more

കണ്ണൂർ പി.എസ്.സി പരീക്ഷാ കോപ്പിയടി: കൂടുതൽ പേരിലേക്ക് അന്വേഷണം
Kannur PSC cheating

കണ്ണൂരിൽ പി.എസ്.സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി നടന്ന സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. Read more

  കണ്ണൂർ പി.എസ്.സി പരീക്ഷാ കോപ്പിയടി: കൂടുതൽ പേരിലേക്ക് അന്വേഷണം
കൂത്തുപറമ്പ് എംഎൽഎ കെ.പി. മോഹനന് കയ്യേറ്റം; 25 പേർക്കെതിരെ കേസ്
KP Mohanan attacked

കൂത്തുപറമ്പ് എംഎൽഎ കെ.പി. മോഹനന് നേരെ കയ്യേറ്റം. കണ്ടാൽ അറിയാവുന്ന 25 പേർക്കെതിരെ Read more

കണ്ണൂരില് ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്
Kannur bomb attack

കണ്ണൂര് ചെറുകുന്നില് ബിജെപി നേതാവിന്റെ വീടിന് നേരെ ബോംബേറ്. കല്യാശേരി മണ്ഡലം ജനറല് Read more

കണ്ണൂർ ഗവൺമെൻ്റ് ആയുർവേദ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം: വാക്ക്-ഇൻ-ഇൻ്റർവ്യൂ സെപ്റ്റംബർ 30-ന്
Assistant Professor appointment

കണ്ണൂർ ഗവൺമെൻ്റ് ആയുർവേദ കോളേജിൽ ദ്രവ്യഗുണ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസറെ കരാർ അടിസ്ഥാനത്തിൽ Read more

കണ്ണൂരിൽ പി.എസ്.സി പരീക്ഷക്കിടെ ഹൈടെക് കോപ്പിയടി; ഉദ്യോഗാർത്ഥി പിടിയിൽ
PSC exam cheating

കണ്ണൂരിൽ സെക്രട്ടറിയേറ്റ് ഓഫീസ് അസിസ്റ്റൻ്റ് പരീക്ഷയ്ക്കിടെ ഹൈടെക് കോപ്പിയടി നടത്തിയ ഉദ്യോഗാർത്ഥി പിടിയിൽ. Read more

കണ്ണൂർ മട്ടന്നൂരിൽ കാട്ടുപോത്തിനെ മയക്കുവെടിവെച്ച് പിടികൂടി
wild buffalo capture

കണ്ണൂർ മട്ടന്നൂരിൽ ജനവാസ മേഖലയിൽ ഭീതി പരത്തിയ കാട്ടുപോത്തിനെ വനംവകുപ്പ് മയക്കുവെടിവെച്ച് പിടികൂടി. Read more

  സർവകലാശാല നിയമങ്ങളിൽ സിൻഡിക്കേറ്റ് യോഗം; പുതിയ വ്യവസ്ഥകളുമായി സർക്കാർ
കണ്ണൂർ സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പിൽ കെഎസ്യുവിന് സമ്പൂർണ്ണ പരാജയം; ഏഴ് സീറ്റുകളിൽ എസ്എഫ്ഐക്ക് ജയം
Kannur University Election

കണ്ണൂർ സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പിൽ കെഎസ്യുവിന് സമ്പൂർണ്ണ പരാജയം നേരിട്ടു. ഏഴ് സീറ്റുകളിൽ Read more

ശസ്ത്രക്രിയക്കിടെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ; പുറത്തെടുക്കുന്നത് ‘റിസ്ക്’ എന്ന് മെഡിക്കൽ ബോർഡ്
guide wire removal risk

കണ്ണൂർ ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ പുറത്തെടുക്കുന്നതുമായി Read more

ആർഎസ്എസ് ആക്രമണത്തിൽ പരുക്കേറ്റ സി.പി.ഐ.എം പ്രവർത്തകനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
RSS attack CPIM worker death

കണ്ണൂർ പാനൂർ വിളക്കോട്ടൂർ സ്വദേശി ജ്യോതിരാജ് (43) ആണ് മരിച്ചത്. 2009ൽ ആർഎസ്എസ് Read more

Leave a Comment