അതിരപ്പിള്ളിയിൽ ആംബുലൻസ് സേവനം മുടങ്ങി; തെങ്ങിൽ നിന്ന് വീണ തൊഴിലാളി മരിച്ചു

Anjana

Athirappilly ambulance service failure

അതിരപ്പിള്ളിയിൽ ദാരുണമായ സംഭവം. തെങ്ങിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ചെത്തുതൊഴിലാളി ഷാജു മരണത്തിന് കീഴടങ്ങി. കൃത്യമായ ആംബുലൻസ് സേവനം ലഭ്യമാകാത്തതാണ് മരണകാരണമെന്ന് ആരോപണമുയർന്നു. കുറ്റിച്ചിറ സ്വദേശിയായ ഷാജുവിനെ കണ്ണൻകുഴിയിൽ നിന്ന് ജീപ്പിൽ വെറ്റിലപ്പാറയിലേക്ക് എത്തിച്ചു. തുടർന്ന് 108 ആംബുലൻസിൽ കയറ്റിയെങ്കിലും വാഹനം കേടായി.

പത്തു മിനിറ്റിനു ശേഷം യാത്ര തുടർന്നെങ്കിലും വീണ്ടും ആംബുലൻസ് തകരാറിലായി. ഒടുവിൽ ജീപ്പിൽ ചാലക്കുടിയിലെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഷാജു മരണത്തിന് കീഴടങ്ങിയിരുന്നു. ഗുണനിലവാരമില്ലാത്ത 108 ആംബുലൻസാണ് അതിരപ്പള്ളിയിൽ സർവീസ് നടത്തുന്നതെന്ന് പരാതിയുയർന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പൊലീസിന് ആംബുലൻസ് ഉണ്ടെങ്കിലും പൊതുജനങ്ങളുടെ ആവശ്യത്തിന് വിട്ടു നൽകാറില്ലെന്നും ആക്ഷേപമുണ്ട്. ഷാജുവിന്റെ മരണത്തെ തുടർന്ന് പ്രദേശത്ത് വലിയ പ്രതിഷേധം രൂപപ്പെട്ടിരിക്കുകയാണ്. ആംബുലൻസ് സേവനത്തിലെ അപാകതകൾ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Story Highlights: Man dies after falling from coconut tree in Athirappilly due to inadequate ambulance service

Leave a Comment