ഐപിഎൽ താരലേലത്തിൽ ചരിത്രമെഴുതി മല്ലിക സാഗർ; ആദ്യ വനിതാ ഓക്ഷണർ

Anjana

Mallika Sagar IPL auctioneer

ഐപിഎല്ലിന്റെ പുതിയ സീസണിന് മുന്നോടിയായുള്ള താരലേലം പുരോഗമിക്കുകയാണ്. പ്രിയ താരങ്ങൾ എങ്ങോട്ടെക്കെന്ന ആകാംക്ഷയിലാണ് ഏവരും. ആദ്യമെത്തിയത് നിറ പുഞ്ചിരിയുമായി ഓക്ഷണറിന്റെ കുപ്പായമണിഞ്ഞ മല്ലിക സാഗറായിരുന്നു. ആകർഷകമായ അവതരണ ശൈലികൊണ്ടടക്കം ചെറിയ കാലയളവിൽ വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയയാളാണ് മല്ലിക. നിരവധി റെക്കോർഡുകൾ അടക്കം തിരുത്തിക്കുറിച്ചാണ് മല്ലിക തന്റെ ഓക്ഷൻ കരിയർ ആരംഭിച്ചത്.

മല്ലിക സാഗർ മോഡേൺ ഇന്ത്യൻ കണ്ടംപററി ആർടിസ്റ്റാണ്. മുംബൈയിൽ സ്വന്തമായി ഓക്ഷൻ ഹൗസുണ്ട്. പ്രൊ കബഡി ലീഗ്, വിമൻ പ്രീമിയർ ലീഗ് തുടങ്ങിയ ടൂർണമെന്റുകളുടെ താരലേലം നിയന്ത്രിച്ച മുംബൈ സ്വദേശിനിയായ മല്ലിക കഴിഞ്ഞ വർഷമാണ് ആദ്യമായി ഐപിഎൽ താരലേലത്തിലെ ഓക്ഷണറായത്. അതോടെ ഐപിഎൽ ചരിത്രത്തിൽ ആദ്യമായി താരലേലം നിയന്ത്രിച്ച വനിതയായി അവർ മാറി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഐപിഎൽ ലേലത്തിൽ ഇതുവരെ റിച്ചാർഡ് മാഡ്‌ലി, ഹ്യൂ എഡ്‌മീഡ്‌സ് തുടങ്ങിയവരായിരുന്നു ലേലം നിയന്ത്രിച്ചിരുന്നത്. ഇവർക്കിടയിലേക്കാണ് പുതുമുഖമായി മല്ലികയെത്തിയത്. 2023 ടി20 ലീഗിൽ താരലേലം നിയന്ത്രിച്ചതും മല്ലികയായിരുന്നു. ടി20 ലീഗിൽ താരലേലം നിയന്ത്രിച്ച ആദ്യ വനിതയെന്ന റെക്കോർഡും മല്ലിക നേടിയെടുത്തിരുന്നു. ഫിലാഡെൽഫിയയിലേ ബ്രൈൻ മാവർ കോളേജിൽ നിന്നും കലാചരിത്രത്തിൽ ബിരുദം നേടിയ വ്യക്തിയാണ് മല്ലിക. ഏകദേശം 15 മില്യൺ ഡോളറിന്റെ ആസ്തി ഇവർക്കുണ്ട്.

Story Highlights: Mallika Sagar becomes first female auctioneer in IPL history, breaking records and gaining attention.

Leave a Comment