തിരുവനന്തപുരം അംഗനവാടിയില്‍ മൂന്നു വയസ്സുകാരിക്ക് ഗുരുതര പരിക്ക്; സംഭവം മറച്ചുവച്ചതായി ആരോപണം

Anjana

Anganwadi accident Thiruvananthapuram

തിരുവനന്തപുരം മാറനല്ലൂരിലെ അംഗനവാടിയില്‍ നടന്ന ഗുരുതരമായ സംഭവം വലിയ വിവാദമായിരിക്കുകയാണ്. മൂന്നു വയസ്സുകാരിയായ വൈഗ എന്ന കുട്ടി അംഗനവാടിയില്‍ വച്ച് തലയടിച്ചു വീണ സംഭവം അധ്യാപിക വീട്ടുകാരോട് മറച്ചുവച്ചതായാണ് ആക്ഷേപം. പൊങ്ങുമ്മൂട് രതീഷ് -സിന്ധു ദമ്പതികളുടെ ഇരട്ടക്കുട്ടികളില്‍ ഒരാളായ വൈഗ ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ എസ്ഐടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്. വൈകിട്ട് അച്ഛന്‍ കുട്ടിയെ വിളിക്കാന്‍ വന്നപ്പോള്‍ മുഖത്ത് നീര് കണ്ടെങ്കിലും ഉറങ്ങിയതിന്റെ ക്ഷീണമെന്നാണ് കരുതിയത്. എന്നാല്‍ വീട്ടിലെത്തിയ ശേഷം കുഞ്ഞ് ശര്‍ദ്ദിച്ചതോടെയാണ് മാതാപിതാക്കള്‍ അങ്കണവാടിയിലെ അധ്യാപികയെ വിളിച്ച് കാര്യം തിരക്കിയത്. അപ്പോഴാണ് കുട്ടി വീണ കാര്യം അധ്യാപിക വെളിപ്പെടുത്തിയത്. കസേരയില്‍ നിന്ന് പിന്നോട്ട് മറിഞ്ഞുവീണതാണെന്നാണ് അധ്യാപിക പറഞ്ഞത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കുട്ടിയുടെ തലയോട്ടി പൊട്ടിയിട്ടുണ്ടെന്നും തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കൂടാതെ തോളെല്ലും പൊട്ടിയിട്ടുണ്ടെന്നും നട്ടെല്ലിനും ക്ഷതമേറ്റിട്ടുണ്ടെന്നും കണ്ടെത്തി. ഉയരത്തില്‍ നിന്നുള്ള വീഴ്ചയിലാകാം ഈ പരിക്കുകള്‍ സംഭവിച്ചതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. സംഭവം പറയാന്‍ മറന്നുപോയെന്നാണ് അധ്യാപികയുടെ വിശദീകരണം. ഈ സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

Story Highlights: Three-year-old girl suffers severe head injury at Anganwadi in Thiruvananthapuram, teacher accused of hiding incident

Leave a Comment