ദുബായിലെ ഗതാഗത നിയന്ത്രണത്തിന് പുതിയ മാറ്റങ്ങൾ വരുന്നു. നവംബർ 24 മുതൽ രണ്ട് പുതിയ സാലിക് ഗേറ്റുകൾ പ്രവർത്തന സജ്ജമാകും. ബിസിനസ് ബേയിലും അൽ സഫ സൗത്തിലുമാണ് പുതിയ ഗേറ്റുകൾ സ്ഥാപിക്കുന്നത്. ഇതോടെ ദുബായിലെ ആകെ സാലിക് ഗേറ്റുകളുടെ എണ്ണം എട്ടിൽ നിന്ന് പത്തായി ഉയരും.
ദുബായ് അൽഖെയിൽ റോഡിലെ ബിസിനസ് ബേ ക്രോസിങ്ങിലും, ഷെയ്ഖ് സായിദ് റോഡിലെ അൽ സഫാ സൗത്തിലുമാണ് പുതിയ സാലിക് ഗേറ്റുകൾ സ്ഥാപിക്കുന്നത്. ഈ പുതിയ ഗേറ്റുകൾ കൂടി പ്രവർത്തനസജ്ജമാകുന്നതോടെ ദുബായിലെ പ്രധാന റോഡുകളിലെ ഗതാഗതം 42 ശതമാനം വരെ കുറയുമെന്നാണ് ആർടിഎയുടെ വിലയിരുത്തൽ.
കഴിഞ്ഞ വർഷം നിലവിലുള്ള 8 ടോൾ ഗേറ്റുകളിലൂടെ 59 കോടി 30 ലക്ഷം വാഹനങ്ങൾ കടന്നുപോയി. ഈ വർഷം ജൂൺ അവസാനം വരെ 23 കോടി 85 ലക്ഷം വാഹനങ്ങൾ സാലിക്ക് ഗേറ്റ് വഴി സഞ്ചരിച്ചു. ഇക്കാലയളവിൽ സാലിക് വഴിയുള്ള വരുമാനം 100 കോടിയിലേറെ ദിർഹമാണ്. പുതിയ ഗേറ്റുകൾ കൂടി പ്രവർത്തനമാരംഭിക്കുന്നതോടെ ഗതാഗത നിയന്ത്രണവും വരുമാനവും വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Story Highlights: Dubai to activate two new Salik gates, bringing the total to ten and potentially reducing traffic by 42% on major roads.