ഭൂമിയുടെ കാന്തിക ഉത്തരധ്രുവം വേഗത്തിൽ നീങ്ങുന്നു; ആഗോള നാവിഗേഷൻ സംവിധാനങ്ങൾക്ക് ഭീഷണി

Anjana

Earth magnetic north pole drift

ഭൂമിയുടെ കാന്തിക ഉത്തരധ്രുവത്തിന്റെ സ്ഥാനചലനം അടുത്തിടെ വേഗത്തിലാകുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നു. ഭൂമിയുടെ ബാഹ്യ കാമ്പിലെ ദ്രാവക ലോഹങ്ങളുടെ ചലനമാണ് ഭൂമിയുടെ കാന്തികക്ഷേത്രം സൃഷ്ടിക്കുന്നത്. ചൂടായ ഇരുമ്പ് ദ്രാവക രൂപത്തിൽ ഒഴുകുമ്പോഴാണ് കാന്തികധ്രുവത്തിന് ചലനങ്ങൾ സംഭവിക്കുന്നത്. ഭൂമിശാസ്ത്രപരമായ ഉത്തരധ്രുവത്തിൽ നിന്ന് വ്യത്യസ്തമായി, കാന്തിക ഉത്തരധ്രുവം നിരന്തരം മാറിക്കൊണ്ടിരിക്കുന്നു.

കാനഡയിൽ നിന്ന് സൈബീരിയയിലേക്ക് ഏകദേശം 2,250 കിലോമീറ്റർ നീങ്ങിയിരിക്കുന്നു കാന്തിക ഉത്തരധ്രുവം. ഈ വേഗതയിൽ ചലനം തുടർന്നാൽ, അടുത്ത ദശകത്തിൽ ഭൂമിയുടെ കാന്തിക ഉത്തരധ്രുവം 660 കിലോമീറ്റർകൂടി നീങ്ങുമെന്ന് കണക്കാക്കപ്പെടുന്നു. ബ്രിട്ടീഷ് ജിയോളജിക്കൽ സർവേയിലെ (ബിജിഎസ്) ശാസ്ത്രജ്ഞർ പറയുന്നതനുസരിച്ച്, 2040-ഓടെ എല്ലാ കോമ്പസുകളും ഒരുപക്ഷേ യഥാർത്ഥ വടക്ക് കിഴക്കോട്ട് തിരിഞ്ഞേക്കാം. 1980നും 1990ത്തിനും ഇടയ്ക്കു കാര്യമായ ചലനങ്ങളൊന്നും രേഖപ്പെടുത്തിയിരുന്നില്ലെങ്കിലും ഇക്കഴിഞ്ഞ 40 വർഷത്തിനിടെ ദുരൂഹമാം വിധം സ്ഥാനചലന വേഗം വർധിക്കുകയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഭൂമിയുടെ കാന്തിക ധ്രുവങ്ങൾക്കനുസരിച്ചാണ് ലോകത്തെ നാവിഗേഷൻ സംവിധാനങ്ങളുൾപ്പടെ പ്രവർത്തിക്കുന്നത്. ജിപിഎസ് നാവിഗേറ്റിനെ ആശ്രയിച്ചു പ്രവര്‍ത്തിക്കുന്ന വിമാനങ്ങളും മുങ്ങിക്കപ്പലുകളും മുതല്‍ ഗൂഗിള്‍ മാപ്‌സ് വരെയുള്ള നിരവധി കാര്യങ്ങള്‍ക്കു പിന്‍ബലം നല്‍കുന്നത് വേള്‍ഡ് മാഗ്നറ്റിക് മോഡലാണ്. ഈ മോഡലിൽ മാറ്റം വരുത്തി പ്രശ്നത്തിന് പരിഹാരം കാണുകയായിരിക്കും ചെയ്യുക. അല്ലാത്തപക്ഷം, ലൊക്കേഷന്‍ ട്രാക്കിങ് സെന്‍സര്‍ സംവിധാനം അപ്പാടെ അവതാളത്തിലാകാം. സാധാരണക്കാരന്റെ ജീവിതം മുതല്‍ മുങ്ങിക്കപ്പലുകളുടെയും വിമാനങ്ങളുടെയും നീക്കം വരെ പ്രശ്‌നത്തിലാകാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Story Highlights: Earth’s magnetic north pole is drifting rapidly, potentially affecting global navigation systems

Leave a Comment