ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ പി.വി. അന്‍വറിന്റെ ഡിഎംകെയ്ക്ക് തിരിച്ചടി; 4000 വോട്ട് പോലും നേടാനായില്ല

Anjana

PV Anwar DMK Chelakkara by-election

ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ പി.വി. അന്‍വറിന്റെ ഡിഎംകെയ്ക്ക് യാതൊരു ചലനവും സൃഷ്ടിക്കാനായില്ല. നിര്‍ണായക ശക്തിയാകുമെന്ന പ്രഖ്യാപനം പാഴായി പോയി. ഡിഎംകെയുടെ കന്നി മത്സരത്തില്‍ 4000 വോട്ട് പോലും നേടാനായില്ല.

പിണറായിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് ഇടതു വോട്ടുകള്‍ പിടിച്ചെടുക്കുക എന്നതായിരുന്നു ലക്ഷ്യം. എഐസിസി അംഗമായിരുന്ന എന്‍.കെ. സുധീറിനെ കോണ്‍ഗ്രസില്‍ നിന്നും അടര്‍ത്തിയെടുത്ത് സ്ഥാനാര്‍ത്ഥിയാക്കി. ഇതുവഴി കോണ്‍ഗ്രസ് വോട്ടുകളും അന്‍വര്‍ പ്രതീക്ഷിച്ചു. എന്നാല്‍ വോട്ടെണ്ണലില്‍ അന്‍വറിന്റെ കണക്കുകൂട്ടലുകള്‍ പൊളിഞ്ഞു. ആകെ നേടാനായത് 3920 വോട്ടുകള്‍ മാത്രം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും നേരിയ വെല്ലുവിളി പോലും ഉയര്‍ത്താന്‍ എന്‍.കെ. സുധീറിനായില്ല. കിട്ടിയതത്രയും പിണറായിസത്തിനെതിരായ വോട്ടെന്ന് പി.വി. അന്‍വര്‍ പ്രതികരിച്ചു. എന്നാല്‍ അന്‍വറിനെ പണ്ടേ ജനം തള്ളിക്കളഞ്ഞതാണെന്ന് കെ. രാധാകൃഷ്ണന്‍ എംപി പറഞ്ഞു. പി.വി. അന്‍വറിന്റെ പാര്‍ട്ടി രൂപീകരണ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം.

Story Highlights: PV Anwar’s DMK fails to make impact in Chelakkara by-election, securing less than 4000 votes

Leave a Comment