യു.എസിലെ ഇന്ത്യൻ വിദ്യാർഥികളുടെ സാമ്പത്തിക പ്രതിസന്ധി വിഷയമാകുന്നു. മുൻപ് മികച്ച പാർട്ട് ടൈം ജോലികളും ജീവിത നിലവാരവും കാരണം യു.എസ് വിദ്യാർഥികളുടെ ഇഷ്ട പഠന കേന്ദ്രമായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി മാറിയിരിക്കുന്നു. തൊഴിൽ പ്രതിസന്ധി രൂക്ഷമായതോടെ സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, പെട്രോൾ പമ്പുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ജോലി ലഭിക്കാത്ത അവസ്ഥയാണ്.
യു.എസ് മാനദണ്ഡങ്ങൾ അനുസരിച്ച് വിദ്യാർഥികൾക്ക് ക്യാമ്പസ് ജോലികൾ മാത്രമേ ചെയ്യാൻ അനുവാദമുള്ളൂ. എന്നാൽ ചെലവുകൾ നേരിടാൻ പലരും അനൗദ്യോഗികമായി പുറത്ത് പാർട്ട് ടൈം ജോലികൾ കണ്ടെത്താറുണ്ട്. ഇപ്പോൾ അത്തരം ജോലികൾ ലഭിക്കാത്തതിനാൽ വിദ്യാർഥികൾ യു.എസിൽ സ്ഥിരതാമസമാക്കിയ ഇന്ത്യൻ കുടുംബങ്ങളെ സാമ്പത്തിക ആവശ്യങ്ങൾക്കായി ആശ്രയിക്കുന്നു.
ചെറിയ കുട്ടികളെ പരിപാലിക്കുന്ന ബേബി സിറ്റിംഗ് ജോലികളാണ് പലരും ചെയ്യുന്നത്. പ്രതിമാസം ശരാശരി 300 ഡോളർ (25,000 രൂപ) വാടകയ്ക്കായി വേണ്ടി വരുന്നതിനാലാണ് ഇത്തരം ജോലികളിൽ ഏർപ്പെടുന്നത്. കാലിഫോർണിയ, ടെക്സസ്, ന്യൂജേഴ്സി, ന്യൂയോർക്ക്, ഇല്ലിനോയിസ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സ്ഥിരതാമസമുള്ള ഇന്ത്യൻ കുടുംബങ്ങൾ കൂടുതലായുള്ളത്. എന്നാൽ ഈ സംസ്ഥാനങ്ങളിൽ മറ്റിടങ്ങളെ അപേക്ഷിച്ച് ബേബി സിറ്റിംഗിന് ലഭിക്കുന്ന വേതനം കുറവാണെന്ന് വിദ്യാർഥികൾ പറയുന്നു.
Story Highlights: Indian students in US face financial challenges due to job scarcity, turning to babysitting and family support