വാടനാംകുറിശ്ശിയിലെ വീട്ടുവളപ്പിൽ അന്തരിച്ച പ്രമുഖ ചലച്ചിത്രതാരം മേഘനാദന്റെ മൃതദേഹം സംസ്കരിച്ചു. അച്ഛൻ ബാലൻ കെ. നായരേയും അനുജനേയും സംസ്കരിച്ചിടത്തിന് സമീപത്ത് തന്നെയാണ് മേഘനാദനും അന്ത്യവിശ്രമം കൊണ്ടത്. വൈകീട്ട് മൂന്നരയോടെയാണ് സംസ്കാരച്ചടങ്ങുകൾ പൂർത്തിയായത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ പുലർച്ചെ രണ്ടോടെയായിരുന്നു മേഘനാദന്റെ അന്ത്യം.
രാവിലെ എട്ടു മണിയോടെ വാടനാംകുറിശ്ശിയിലെ വീട്ടിലേക്ക് മൃതദേഹം എത്തിച്ചു. വൈകീട്ട് മൂന്നുവരെ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ സമൂഹത്തിന്റെ നാനാതുറയിലുള്ളവർ അന്ത്യമോപചാരം അർപ്പിക്കാനെത്തി. മുൻ സാംസ്കാരിക വകുപ്പ് മന്ത്രിയും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവുമായിരുന്ന എ.കെ.ബാലൻ, സി.പി.ഐ.എം ജില്ല സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു, എം.എൽ.എമാരായ അഡ്വ. പ്രേം കുമാർ, പി. മമ്മിക്കുട്ടി, മുഹമ്മദ് മുഹസിൻ, ചലച്ചിത്ര താരങ്ങളായ സിജു വിൽസൺ, കോട്ടയം നസീർ, അബു സലീം, സ്ഫടികം ജോർജ് എന്നിവർ മേഘനാദനെ അവസാനമായി കാണാനെത്തി.
അഭ്രപാളിയിൽ വില്ലനായിട്ടാണ് തിളങ്ങിയതെങ്കിൽ ജീവിതത്തിൽ നാട്ടുകാരുടെ പ്രിയപ്പെട്ട ഉണ്ണിയായിരുന്നു മേഘനാദൻ. തങ്ങളുടെ പ്രിയപ്പെട്ട ഉണ്ണിയെ കാണാൻ ആ നാട് മുഴുവൻ വാടനാംകുറിശ്ശിയിലെ വീട്ടിലേക്ക് ഒഴുകിയെത്തിയിരുന്നു. സിനിമാ പെരുമാറ്റചട്ടം വേണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യൂസിസി ഹൈക്കോടതിയെ സമീപിച്ചതായും റിപ്പോർട്ടുകളുണ്ട്.
Story Highlights: Actor Meghanadan’s body cremated near family members in Vadanappally, Kerala