തൊണ്ടിമുതൽ കേസ്: സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹർജി നൽകുമെന്ന് ആന്റണി രാജു

Anjana

Antony Raju evidence tampering case

തൊണ്ടിമുതൽ കേസിൽ സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹർജി നൽകുമെന്ന് ആന്റണി രാജു പ്രഖ്യാപിച്ചു. അപ്പീൽ തള്ളിയതിൽ യാതൊരു ആശങ്കയില്ലെന്നും 34 വർഷത്തെ കേസിൽ അന്തിമവിജയം തനിക്കു തന്നെയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വിചാരണ നേരിടുമെന്നും നിയമപരമായി ചെയ്യാവുന്ന കാര്യങ്ങൾ ചെയ്യുമെന്നും ആന്റണി രാജു പറഞ്ഞു. വിധി പകർപ്പ് കിട്ടിയശേഷം ആവശ്യമെങ്കിൽ റിവ്യൂ ഹർജി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്താണ് കള്ളക്കേസ് ഉണ്ടാക്കിയതെന്ന് ആന്റണി രാജു ആരോപിച്ചു. 2021-ൽ ചിലർ ബോധപൂർവ്വം മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാൻ ശ്രമിച്ചപ്പോൾ നിയമപരമായി നേരിട്ടിരുന്നതായും അദ്ദേഹം പറഞ്ഞു. തൻ്റെ കാരണം കൊണ്ട് കേസ് നീണ്ട് പോയിട്ടില്ലെന്നും വേട്ടയാടുംതോറും ശക്തികൂടുമെന്നും ആന്റണി രാജു കൂട്ടിച്ചേർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഹൈകോടതി നടപടികളിൽ തെറ്റില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആന്റണി രാജു വിചാരണ നേരിടണമെന്ന് സുപ്രീംകോടതി വിധിച്ചത്. ജസ്റ്റിസുമാരായ സി.ടി രവികുമാർ, സഞ്ജയ് കരോൾ എന്നിവരുടെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. തൊണ്ടിമുതൽ കേസിലെ പുനരന്വേഷണത്തിന് എതിരെയാണ് ആന്റണി രാജു സുപ്രീംകോടതിയെ സമീപിച്ചത്. തിരുവനന്തപുരം ജെഎഫ്എംസി-രണ്ടിൽ സൂക്ഷിച്ചിരിക്കുന്ന തൊണ്ടിമുതലായ അടിവസ്ത്രം അഭിഭാഷകനായിരുന്ന ആന്റണി രാജുവും, തൊണ്ടി ക്ലർക്കായ ജോസും ചേർന്ന് രൂപം മാറ്റം വരുത്തിയെന്നായിരുന്നു കേസ്. ലഹരിമരുന്ന് കേസിൽ പ്രതിയായ വിദേശിയെ രക്ഷിച്ചെടുക്കാൻ തൊണ്ടിമുതലായ അടിവസ്ത്രം നെടുമങ്ങാട് കോടതിയിൽ നിന്ന് മാറ്റിയെന്നതാണ് കേസ്.

Story Highlights: Antony Raju to file review petition against Supreme Court verdict in evidence tampering case

Leave a Comment