തൊണ്ടിമുതൽ കേസ്: ആന്റണി രാജു വിചാരണ നേരിടണമെന്ന് സുപ്രീംകോടതി

നിവ ലേഖകൻ

Antony Raju evidence tampering case

തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിന് സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടു. ആന്റണി രാജു വിചാരണ നേരിടണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇന്നു മുതൽ ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്നാണ് കോടതിയുടെ നിർദേശം. ജസ്റ്റിസുമാരായ സി.ടി രവികുമാർ, സഞ്ജയ് കരോൾ എന്നിവരുടെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഹൈക്കോടതി നടപടികളിൽ തെറ്റില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തൊണ്ടിമുതൽ കേസിലെ പുനരന്വേഷണത്തിനെതിരെയാണ് ആന്റണി രാജു സുപ്രീംകോടതിയെ സമീപിച്ചത്. സത്യം തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്നും ആവശ്യമെങ്കിൽ കേസിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറാൻ തങ്ങൾക്ക് അധികാരമുണ്ടെന്നും സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. തൊണ്ടിമുതലിൽ കൃത്രിമത്വം നടന്നത് അതീവ ഗൗരവത്തോടെയാണ് സുപ്രീംകോടതി വിലയിരുത്തിയത്. തൊണ്ടിമുതലിൽ കൃത്രിമത്വം നടന്നിട്ടുണ്ടെങ്കിൽ ഉത്തരവാദി പോലീസ് ആകാമെന്നായിരുന്നു ആന്റണി രാജുവിന്റെ വാദം.

തിരുവനന്തപുരം ജെഎഫ്എംസി-രണ്ടിൽ സൂക്ഷിച്ചിരിക്കുന്ന തൊണ്ടിമുതലായ അടിവസ്ത്രം അഭിഭാഷകനായിരുന്ന ആന്റണി രാജുവും, തൊണ്ടി ക്ലർക്കായ ജോസും ചേർന്ന് രൂപം മാറ്റം വരുത്തിയെന്നായിരുന്നു കേസ്. ലഹരിമരുന്ന് കേസിൽ പ്രതിയായ വിദേശിയെ രക്ഷിച്ചെടുക്കാൻ തൊണ്ടിമുതലായ അടിവസ്ത്രം നെടുമങ്ങാട് കോടതിയിൽ നിന്ന് മാറ്റിയെന്നതാണ് കേസ്. ആന്റണി രാജു, ബെഞ്ച് ക്ലാർക്ക് ജോസ് എന്നിവരെ പ്രതികളാക്കി 1994 ലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

  ബിജെപി ദേശീയ കൗൺസിൽ: കേരളത്തിൽ നിന്ന് 30 അംഗങ്ങൾ

Story Highlights: Supreme Court orders Antony Raju to face trial in evidence tampering case within one year

Related Posts
കേരളത്തിൽ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala rain alert

കേരളത്തിൽ മൂന്ന് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത. എറണാകുളം, പാലക്കാട്, വയനാട് ജില്ലകളിൽ ഇന്ന് Read more

കൂടൽ മാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനം നേരിട്ട ബി.എ. ബാലു രാജി വച്ചു
caste discrimination

കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചന വിവാദത്തിൽ കഴകം ജീവനക്കാരൻ ബി.എ. ബാലു രാജിവച്ചു. Read more

വഖഫ് ബിൽ ഭേദഗതി: എംപിമാർക്ക് പിന്തുണ നൽകാൻ കാഞ്ഞിരപ്പള്ളി രൂപത ജാഗ്രത സമിതിയുടെ ആഹ്വാനം
Waqf Amendment Bill

വഖഫ് നിയമ ഭേദഗതി ബില്ലിന് എംപിമാരുടെ പിന്തുണ തേടി കാഞ്ഞിരപ്പള്ളി രൂപത ജാഗ്രത Read more

സിപിഐഎം ജനറൽ സെക്രട്ടറി തിരഞ്ഞെടുപ്പ് പാർട്ടി കോൺഗ്രസിന്റെ അവസാന ഘട്ടത്തിൽ: കെ കെ ഷൈലജ
CPI(M) general secretary

പുതിയ സിപിഐഎം ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നത് പാർട്ടി കോൺഗ്രസിന്റെ അവസാന ഘട്ടത്തിലായിരിക്കും. 75 Read more

  ബിജെപി കേരള ഘടകത്തിന് പുതിയ അധ്യക്ഷൻ; രാജീവ് ചന്ദ്രശേഖർ നേതൃത്വത്തിലേക്ക്
കൂടൽമാണിക്യം ക്ഷേത്രം: ജാതി വിവേചന പരാതിയിൽ കഴകം ജീവനക്കാരൻ രാജിവച്ചു
caste discrimination

കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനം നേരിട്ടെന്ന പരാതി ഉന്നയിച്ച ബി.എ. ബാലു രാജിവച്ചു. Read more

സിപിഐഎം സംഘടനാ രേഖ: യുവജന പ്രവേശനം കുറയുന്നതിൽ ആശങ്ക
CPIM Party Congress

സിപിഐഎം പാർട്ടി കോൺഗ്രസ് സംഘടനാ രേഖ പാർട്ടിയിലെ യുവജന പ്രവേശനം കുറയുന്നതിൽ ആശങ്ക Read more

കൈറ്റ് സാധാരണക്കാർക്കായി എ.ഐ. പരിശീലനം ആരംഭിക്കുന്നു
AI training

ഏപ്രിൽ 12 മുതൽ കൈറ്റ് സാധാരണക്കാർക്കായി എ.ഐ. പരിശീലന പരിപാടി ആരംഭിക്കുന്നു. നാലാഴ്ച Read more

കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തീയതി തന്നെ ശമ്പളം; 80 കോടി വിതരണം ചെയ്യും
KSRTC salary

കെഎസ്ആർടിസി ജീവനക്കാരുടെ മാർച്ച് മാസത്തെ ശമ്പള വിതരണം ഇന്ന് ആരംഭിച്ചു. 2020 ഡിസംബറിനു Read more

  തൊടുപുഴ കൊലപാതകം: കത്തി കണ്ടെടുത്തു
ആശാ വർക്കർമാരുടെ പ്രശ്നങ്ങൾ: വീണാ ജോർജും കേന്ദ്ര മന്ത്രിയും ചർച്ച നടത്തി
ASHA workers incentives

കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയുമായി മന്ത്രി വീണാ ജോർജ് ചർച്ച Read more

ശബരിമല നട തുറന്നു; മേടവിഷു, വിഷു പൂജകൾക്ക് ഒരുക്കം
Sabarimala Temple Festival

മേടവിഷു ഉത്സവത്തിനും വിഷു പൂജകൾക്കുമായി ശബരിമല നട തുറന്നു. ഏപ്രിൽ 18 വരെ Read more

Leave a Comment