കോട്ടയം വെള്ളൂരിൽ കുറുവാ സംഘം; പോലീസ് നിരീക്ഷണം ശക്തമാക്കി

നിവ ലേഖകൻ

Kurua gang Kottayam Vellur

കോട്ടയം വെള്ളൂരിൽ കുറുവാ സംഘം എത്തിയതായി പോലീസിന് സൂചന ലഭിച്ചു. ഇവർ വെള്ളൂരിൽ ഒളിത്താവളത്തിൽ കഴിയുന്നതായാണ് വിവരം. വെള്ളൂരിലെ പ്രധാനപ്പെട്ട കവലയിലെ സിസിടിവിയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വൈക്കത്തും കുറുവാ സംഘത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി പോലീസ് അറിയിച്ചു. എന്നാൽ ഇതുവരെ മോഷണം നടത്തിയതായി റിപ്പോർട്ട് ലഭിച്ചിട്ടില്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആലപ്പുഴയിലും എറണാകുളത്തും കുറുവാ സംഘത്തിനായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിരുന്നു. സമീപജില്ലകളിലേക്ക് കുറുവാ സംഘം കടക്കാനുള്ള സാധ്യത മനസിലാക്കി, സമീപ ജില്ലകളിലെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ച് തുടങ്ങി. വെള്ളൂരിൽ കണ്ടത് കുറുവാ സംഘം മോഷണ സമയത്ത് ഉപയോഗിക്കുന്ന വസ്ത്രം ധരിച്ചെത്തിയ ആളെയാണ്. ആലപ്പുഴയിൽ വിവിധയിടങ്ങളിലെത്തിയ കുറുവാ സംഘത്തിൽപ്പെട്ട ആളുടെ രൂപസാദൃശ്യം വെള്ളൂരിലെത്തിയ ആളെന്ന് പൊലീസ് പറയുന്നു.

കുറുവ ഭീതിയെ തുടർന്ന് കുണ്ടന്നൂർ പാലത്തിനടിയിൽ താമസിക്കുന്ന കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കാൻ നടപടി തുടങ്ങി. നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിലാണ് നടപടികൾ ആരംഭിച്ചത്. കുറുവ സംഘാംഗം സന്തോഷ് സെൽവത്തെ ഇവിടെ നിന്ന് പിടികൂടിയ സാഹചര്യത്തിലാണ് നഗരസഭയുടെ നടപടി. സന്തോഷ് സെൽവനെ കോടതി 5 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. 25കാരനായ സന്തോഷ് സെൽവത്തിനെതിരെ കേരളത്തിലും തമിഴ്നാട്ടിലുമായി മുപ്പതോളം മോഷണ കേസുകൾ നിലവിലുണ്ട്. പാല, പൊൻകുന്നം, രാമപുരം, ചങ്ങനാശേരി സ്റ്റേഷനുകളിലാണ് കേസുകൾ ഉള്ളത്.

Story Highlights: Police receive tip-off about Kurua gang’s presence in Kottayam Vellur, intensify search in neighboring districts

Related Posts
ജയ്പൂരിൽ യുവതിയുടെ 50,000 രൂപയുടെ കെട്ട് മോഷണം പോയ സംഭവം സിസിടിവിയിൽ
Jaipur theft case

ജയ്പൂരിൽ സാധനങ്ങൾ വാങ്ങാനെത്തിയ യുവതിയുടെ 50,000 രൂപയുടെ കെട്ട് മോഷണം പോയ സംഭവം Read more

കോട്ടയം നെല്ലാപ്പാറയിൽ വിനോദയാത്രാ ബസ് മറിഞ്ഞ് അപകടം; നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്
kerala bus accident

കോട്ടയം നെല്ലാപ്പാറയിൽ വിനോദയാത്രാ ബസ് അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം തോന്നയ്ക്കൽ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി Read more

വാറണ്ട് നിലനിൽക്കെ തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥി അറസ്റ്റിൽ
arrest during election

കോട്ടയത്ത് വാറണ്ട് നിലനിൽക്കെ തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്വതന്ത്ര സ്ഥാനാർത്ഥി രാഹുൽ പി. രവിയെ Read more

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത സംഭവം: കെയർടേക്കറുടെ മൊഴി രേഖപ്പെടുത്തി
Rahul Mamkootathil case

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത കേസിൽ ഫ്ലാറ്റ് കെയർടേക്കറുടെ Read more

രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷയെ എതിർത്ത് പോലീസ്; രാഹുൽ സ്ഥിരം കുറ്റവാളിയെന്ന് വാദം
Rahul Eswar bail plea

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിക്കാരിയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിനെ കോടതിയിൽ ഹാജരാക്കി. രാഹുൽ Read more

സിഐ ബിനു തോമസ് ആത്മഹത്യ: DySP ഉമേഷിനെതിരെ കോഴിക്കോട് ഡിസിസി പരാതി നൽകി
CI suicide case

ചെർപ്പുളശ്ശേരി സിഐ ബിനു തോമസിന്റെ ആത്മഹത്യയിൽ DySP ഉമേഷിനെതിരെ കോഴിക്കോട് ഡിസിസി ഡിഐജിക്ക് Read more

കാസർഗോഡ് സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ച നിലയിൽ; ദുരൂഹതയെന്ന് ബന്ധുക്കൾ
Kasaragod jail death

കാസർഗോഡ് സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ച നിലയിൽ കണ്ടെത്തി. 2016-ലെ Read more

ജോലി സമ്മർദ്ദം; ആത്മഹത്യാ ഭീഷണിയുമായി ബിഎൽഒ, ഇടപെട്ട് കളക്ടർ
BLO work pressure

കോട്ടയം ജില്ലയിൽ ജോലി സമ്മർദ്ദം മൂലം ബിഎൽഒ ആത്മഹത്യാ ഭീഷണി മുഴക്കിയ സംഭവത്തിൽ Read more

കോട്ടയം മാണിക്കുന്നം കൊലപാതകം: സിസിടിവി ദൃശ്യങ്ങൾ പുറത്ത്; പ്രതികൾ പിടിയിൽ
Kottayam murder case

കോട്ടയം മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊന്ന സംഭവത്തിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ കോട്ടയം Read more

ജോലി സമ്മർദ്ദം താങ്ങാനാവാതെ ബിഎൽഒയുടെ ആത്മഹത്യാ ഭീഷണി
BLO suicide threat

കോട്ടയം മുണ്ടക്കയം സ്വദേശിയായ ബിഎൽഒ ആന്റണിയാണ് ആത്മഹത്യാ ഭീഷണിയുമായി രംഗത്തെത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷനും Read more

Leave a Comment