പന്തളത്തെ ഭീതിയിലാഴ്ത്തിയ ‘ബ്ലാക്മാൻ’ മോഷണ സംഘം പിടിയിൽ

Anjana

Pantalam police arrest Blackman theft gang

പന്തളം പൊലീസ് സാഹസികമായി ഒരു മോഷണ സംഘത്തെ അറസ്റ്റ് ചെയ്തു. ‘ബ്ലാക്മാൻ’ എന്ന പേരിൽ ഭീതിപരത്തി മോഷണവും കവർച്ചാശ്രമവും നടത്തി പ്രദേശത്തെ ഭയപ്പെടുത്തിയ സംഘത്തിലെ മൂന്നു പേരെയാണ് പിടികൂടിയത്. പന്തളം പൊലീസ് ഇൻസ്പെക്ടർ ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. 21 കാരനായ അഭിജിത്തും രണ്ട് പ്രായപൂർത്തിയാകാത്ത കൗമാരക്കാരുമാണ് പിടിയിലായത്.

ജില്ലാ പൊലീസ് മേധാവി വി.ജി. വിനോദ് കുമാറിന്റെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്. എറണാകുളം, തൃപ്പൂണിത്തുറ, കോട്ടയം, മാവേലിക്കര, നൂറനാട് തുടങ്ങിയ സ്റ്റേഷനുകളിൽ ഇവർക്കെതിരെ വാഹനമോഷണം ഉൾപ്പെടെ നിരവധി കേസുകളുണ്ട്. അഭിജിത്തിന്റെ പേരിൽ പോക്സോ കേസും നിലവിലുണ്ട്. കൗമാരക്കാർ അടുത്തിടെ മൊബൈൽഫോണുകളും സ്മാർട്ട് വാച്ചുകളും മോഷ്ടിച്ചതടക്കം, എറണാകുളത്ത് നിന്നും വിലകൂടിയ പേർഷ്യൻ പൂച്ചകളെ മോഷ്ടിച്ച് കടത്തിയതിനും, ബൈക്ക് മോഷണത്തിനും ജുവനൈൽ ഹോമിൽ കഴിഞ്ഞിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഘം രാത്രി 12 മണിക്ക് ശേഷം പുറത്തിറങ്ങി പുലരുവോളം വാഹനത്തിൽ കറങ്ങിനടന്ന് റബർഷീറ്റുകളും, മൊബൈൽ ഫോണുകളും, വിലപിടിപ്പുള്ള വസ്തുവകകളും ബൈക്കുകളും മറ്റും മോഷ്ടിക്കുകയായിരുന്നു രീതി. ഒരാഴ്ചക്കിടയിൽ പന്തളം പോലീസ് സ്റ്റേഷൻ പരിധിയിലെ നിരവധി വീടുകളിൽ ഇവർ മോഷണശ്രമം നടത്തി ജനങ്ങളിൽ ഭീതിസൃഷ്ടിച്ചിരുന്നു. സംഘത്തിലെ അംഗങ്ങൾ അപകടകാരികൾ കൂടിയാണ്. എതിർക്കുന്നവരെ ഇവർ ആക്രമിക്കാറുണ്ട്. നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും, സംശയിക്കുന്നവരുടെ വിവരങ്ങൾ ശേഖരിച്ച് ഡാറ്റ ബാങ്ക് ഉണ്ടാക്കി സംശയം തോന്നുന്നവരെ പ്രത്യേകം നിരീക്ഷിച്ചുമാണ് പോലീസ് സംഘത്തെ പിടികൂടിയത്.

Story Highlights: Pantalam police arrest three-member theft gang including two minors who terrorized the area as ‘Blackman’, committing thefts and robbery attempts.

Leave a Comment