സാദിഖലി തങ്ങളെ വിമർശിക്കാൻ പാടില്ലെന്നത് അസംബന്ധം; പ്രതികരണവുമായി കെടി ജലീൽ

Anjana

KT Jaleel criticizes Sadhik Ali Thangal

മുഖ്യമന്ത്രിയേയും എതിർ രാഷ്ട്രീയ പാർട്ടികളെയും പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ വിമർശിച്ചാൽ അതേ നാണയത്തിൽ തങ്ങളെയും മുസ്ലിംലീഗിനെയും വിമർശിക്കുമെന്ന് കെ ടി ജലീൽ എംഎൽഎ പ്രതികരിച്ചു. വിമർശനം സഹിക്കുന്നില്ലെങ്കിൽ സാദിഖലി തങ്ങളെ ലീഗ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റി കുഞ്ഞാലിക്കുട്ടി സാഹിബിനെ സംസ്ഥാന അദ്ധ്യക്ഷനാക്കുന്നതാകും നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഷ്ട്രീയക്കളരിയിൽ സജീവമായി നിൽക്കുന്ന സാദിഖലി തങ്ങളെ വിമർശിക്കാൻ പാടില്ലെന്നത് അസംബന്ധമാണെന്ന് ജലീൽ അഭിപ്രായപ്പെട്ടു. വിമർശിക്കരുതെന്ന് നിർബന്ധമുണ്ടെങ്കിൽ വിമർശനം ക്ഷണിച്ചു വരുത്തുന്ന പ്രസ്താവനകളിൽ നിന്നും രാഷ്ട്രീയ പ്രചാരണത്തിൽ നിന്നും സാദിഖലി തങ്ങൾ മാറി നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ ലീഗ് നേതാക്കൾ തെറ്റുകാണുന്നതെവിടെയാണെന്ന് ജലീൽ ചോദിച്ചു. ജമാഅത്തെ ഇസ്ലാമി അംഗം സംസാരിക്കുന്ന പോലെ സംസാരിക്കുന്നു എന്നുള്ളത് അത്രക്ക് അപരാധമായിട്ടാണോ ലീഗ് കരുതുന്നതെന്നും അദ്ദേഹം ചോദിച്ചു. സംഘിഭാഷയാണ് പിണറായിയുടേത് എന്ന് ലീഗിന് പറയാമെങ്കിൽ ജമാഅത്തെ ഇസ്ലാമി അംഗത്തെ പോലെയാണ് സാദിഖലി തങ്ങൾ സംസാരിക്കുന്നത് എന്നു പറയാൻ മറുഭാഗത്തുള്ളവർക്കും അവകാശമില്ലേയെന്നും ജലീൽ ചോദിച്ചു.

Story Highlights: KT Jaleel criticizes Sadhik Ali Thangal and Muslim League, suggests leadership change if criticism is unacceptable

Leave a Comment