പട്‌നയിൽ മൃതദേഹത്തിന്റെ കണ്ണ് നഷ്ടം; അവയവക്കച്ചവടം സംശയിച്ച് ബന്ധുക്കൾ

Anjana

Missing eye dead body Bihar

പട്‌നയിലെ നളന്ദ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹത്തിന്റെ ഒരു കണ്ണ് നഷ്ടമായെന്ന പരാതി ഉയര്‍ന്നിരിക്കുകയാണ്. ഫാന്തുസ് കുമാര്‍ എന്ന പട്‌ന സ്വദേശിയുടെ മൃതദേഹത്തില്‍ നിന്നാണ് ഇടതുകണ്ണ് നഷ്ടമായതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ കണ്ണ് എലി കരണ്ടതാകാനാണ് സാധ്യതയെന്നാണ് ആശുപത്രി അധികൃതരുടെ മറുപടി.

വയറിന് വെടിയേറ്റ നിലയില്‍ ഫാന്തുസ് കുമാറിനെ വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി അദ്ദേഹം മരണമടഞ്ഞു. മൃതദേഹം സംസ്കരിക്കാനെത്തിയ കുടുംബമാണ് ഇടതുകണ്ണ് നഷ്ടമായ കാര്യം കണ്ടെത്തിയത്. ഇതോടെ കുടുംബം പരാതിയുമായി രംഗത്തെത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അവയവക്കച്ചവടത്തിന്റെ ഭാഗമായാണ് മൃതദേഹത്തില്‍നിന്ന് കണ്ണ് നീക്കം ചെയ്തതെന്നും, ഇതിനുപിന്നില്‍ ആശുപത്രി അധികൃതര്‍ തന്നെയാണെന്നുമാണ് ബന്ധുക്കളുടെ ആരോപണം. കുമാറിനെ ആക്രമിച്ചവരുമായി ചേര്‍ന്ന് ആശുപത്രിയിലെ ചിലര്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമാണിതെന്നും കുടുംബം പറയുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ പ്രതികരണം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Story Highlights: Dead body’s eye missing in Bihar hospital, family alleges organ trafficking

Leave a Comment