ചേവായൂര്‍ ബാങ്ക് തെരഞ്ഞെടുപ്പ് വിവാദം: കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്

Anjana

Chevayur Bank election controversy

കോഴിക്കോട് ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് വിവാദം ഒടുവില്‍ കോടതിയിലേക്ക് നീങ്ങുകയാണ്. കോണ്‍ഗ്രസ് ഇന്ന് ഹൈക്കോടതിയില്‍ മൂന്ന് ഹര്‍ജികള്‍ നല്‍കാനൊരുങ്ങുകയാണ്. കള്ളവോട്ട് നടന്നതിനാല്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നതാണ് പ്രധാന ആവശ്യം. സിപിഐഎം പിന്തുണയോടെ കള്ളവോട്ട് നേടിയാണ് കോണ്‍ഗ്രസ് വിമതര്‍ ജയിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

തിരിച്ചറിയല്‍ പരിശോധനകള്‍ നടത്താതെ വോട്ട് ചെയ്യാന്‍ അനുവദിച്ച റിട്ടേണിംഗ് ഓഫീസര്‍ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്നും കോണ്‍ഗ്രസ് ഹൈക്കോടതിയെ അറിയിക്കും. സിപിഐഎം ആക്രമണം അഴിച്ചുവിട്ടപ്പോഴും നോക്കുകുത്തിയായി നിന്ന മെഡിക്കല്‍ കോളേജ് എസിപി കെ ഉമേഷിനെതിരെ നടപടി വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഡിസിസിയുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് നിലവിലെ ഭരണസമിതി കോണ്‍ഗ്രസ് വിമതരായി നിന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടത്. തങ്ങളുടെ കൈകളില്‍ സുരക്ഷിതമെന്ന് കരുതിയ ബാങ്ക് ഭരണമാണ് കോണ്‍ഗ്രസിന് നഷ്ടമായത്. ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയം ഇതിനോടകം ഹൈക്കോടതിയുടെ പരിഗണനയിലാണ്. കോണ്‍ഗ്രസിന്റെ ആവശ്യത്തില്‍ കോടതിയുടെ നടപടിയും പ്രധാനമാകും.

Story Highlights: Congress to file legal petitions in High Court over alleged malpractices in Chevayur Service Cooperative Bank election

Leave a Comment