കാംകോ എംഡിയായി എൻ പ്രശാന്തിനെ പുനർനിയമിക്കണം: ജീവനക്കാർ മുഖ്യമന്ത്രിക്ക് പരാതി നൽകി

Anjana

KAMCO employees support N Prashanth IAS

കാംകോ ജീവനക്കാർ സസ്‌പെൻഷനിലുള്ള എൻ പ്രശാന്ത് ഐഎഎസിനെ അനുകൂലിച്ച് രംഗത്തെത്തി. കാംകോ എം.ഡിയായി എൻ. പ്രശാന്തിനെ പുനർനിയമിക്കണമെന്നാവശ്യപ്പെട്ട് 468 ജീവനക്കാർ മുഖ്യമന്ത്രിക്ക് പരാതി നൽകി. കേരള അഗ്രോ മിഷനറി കോർപ്പറേഷൻ എന്ന കാംകോയുടെ എം.ഡിയായി രണ്ടര മാസം മുൻപാണ് എൻ പ്രശാന്തിനെ നിയമിച്ചത്. സസ്‌പെൻഷൻ കഴിഞ്ഞ് തിരികെ എത്തുമ്പോൾ ഇതേ സ്ഥാനം വീണ്ടും നൽകണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

വകുപ്പിലെ വലിയ വിഭാഗം ജീവനക്കാരുടെയും പിന്തുണ എൻ പ്രശാന്തിനുണ്ട്. സി.ഐ.ടി.യു ഉൾപ്പെടെയുള്ള സംഘടനകളും അദ്ദേഹത്തെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. കൊവിഡ് മൂലം പ്രതിസന്ധിയിലായ കാംകോയെ രക്ഷിച്ചത് ചുരുങ്ങിയ കാലം കൊണ്ടുള്ള എൻ പ്രശാന്തിന്റെ ഇടപെടലാണെന്നാണ് ജീവനക്കാരുടെ പക്ഷം. വകുപ്പിന്റെ ഉയർച്ചയ്ക്കായി ദീർഘവീക്ഷണത്തോടെ അദ്ദേഹം തുടങ്ങിവച്ച പദ്ധതികൾ പാതിവഴിയിലാണെന്നും അവ പൂർത്തീകരിക്കാൻ എം.ഡിയായി എൻ പ്രശാന്തിന്റെ തന്നെ സേവനം ആവശ്യമാണെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകുമായി ഉണ്ടായ തർക്കമാണ് എൻ പ്രശാന്തിന്റെ സസ്‌പെൻഷനിലേക്ക് വഴിവച്ചത്. എ. ജയതിലകിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ പരസ്യമായി എൻ. പ്രശാന്ത് രംഗത്തെത്തിയിരുന്നു. ഫയലുകൾ കാണുന്നതിലും നോട്ട് രേഖപ്പെടുത്തുന്നതിലും എൻ പ്രശാന്തിനെ വിലക്കി എ. ജയതിലക് പുറപ്പെടുവിച്ച ഉത്തരവും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ജീവനക്കാരുടെ കത്ത് എന്നതും ശ്രദ്ധേയമാണ്. കാംകോയുടെ സംസ്ഥാന വിവിധ ഓഫീസുകൾക്ക് മുൻപിൽ എൻ പ്രശാന്തിനെ അനുകൂലിച്ച് നേരത്തെ പോസ്റ്ററുകളും ഫ്‌ലക്‌സ് ബോർഡുകളും പ്രത്യക്ഷപ്പെട്ടിരുന്നു.

Story Highlights: KAMCO employees petition CM to reinstate suspended IAS officer N Prashanth as MD

Leave a Comment