എറണാകുളം അഡീഷണല് ചീഫ് ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതിയില് സംവിധായകന് രഞ്ജിത്തിനെതിരെ കുറ്റപത്രം സമര്പ്പിച്ചു. ബംഗാളി നടി നല്കിയ പീഡന പരാതിയിലാണ് നടപടി. എഐജി ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്. ഓഗസ്റ്റ് 26നാണ് എറണാകുളം നോര്ത്ത് പൊലീസ് കേസെടുത്തത്.
2009ല് സിനിമ ചര്ച്ചയ്ക്കായി കടവന്ത്രയിലെ ഫ്ലാറ്റില് വിളിച്ചു വരുത്തിയ ശേഷമാണ് തനിക്ക് നേരെ അതിക്രമം ഉണ്ടായിയെന്നാണ് നടിയുടെ പരാതി. ഹേമ കമ്മിറ്റി റിപ്പോര്ട്ട് പുറത്ത് വന്നതിന് ശേഷമെടുത്ത കേസുകളിലെ ആദ്യ കുറ്റപത്രമാണിത്. ബംഗാളി നടി ശ്രീലേഖ മിത്ര നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്ത് നിന്ന് സംവിധായകന് രഞ്ജിത്ത് രാജിവച്ചത്.
പാലേരി മാണിക്യം സിനിമയില് അഭിനയിക്കാന് എത്തിയ തന്നോട് രഞ്ജിത്ത് മോശമായി പെരുമാറി എന്നായിരുന്നു ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തല്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടി പരാതി നല്കിയതും തുടര്ന്ന് അന്വേഷണം നടന്നതും. ഇപ്പോള് കുറ്റപത്രം സമര്പ്പിച്ചതോടെ കേസ് പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.
Story Highlights: Chargesheet filed against director Ranjith in sexual harassment case by Bengali actress